സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി നാല് ദിനം ബാക്കി. അതിനിടെ മുന്നണി മാറ്റവും പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്നം വലിയ രീതിയിൽ ചർച്ചയാകുന്നു. തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കി നിൽക്കവെ സ്ഥാനർഥികളെല്ലാം തങ്ങളുടെ ശക്തിയെ കാണിക്കാനുള്ള കനത്ത പ്രചാരണത്തിലാണ്.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി നാല് ദിനം ബാക്കി. ഇതുവരെ ഒരു മുന്നണിയും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തീകരിച്ചിട്ടില്ല. ആറോളം സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ അറിയിക്കുന്നത്. കഴക്കൂട്ടം ദേവികുളം തുടങ്ങിയ സീറ്റിൽ ആരെ മത്സരിപ്പിക്കുമെന്ന് ബിജെപിക്കും ധാരാണയായിട്ടില്ല. കുറ്റ്യാടിയിലെ പ്രശ്നവും ദേവികുളവത്തെ ജാതി രാഷ്ട്രീയവും കണക്കിലെടുത്താണ് എൽഡിഎഫിലെ സ്ഥാനാർഥി പ്രഖ്യാപനവും വൈകുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് മുൻ സിപിഐ നേതാവ്. മുമ്പ് പലതവണ തമ്പി മേട്ടുതറ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിനായി ശ്രമിച്ചിരുന്നു
സ്ഥാനാർഥി നിർണയത്തിനായി ബിജെപി തൃശൂരിൽ ഇന്ന് അവസാന സമ്മേളനം ഇന്നും നടക്കും. നാല് ദിവസങ്ങളായി നടക്കുന്ന കോൺഗ്രസിന്റെ സ്ക്രീനിങ് യോഗം ഇന്നും പുരോഗമിക്കും. വൈകിട്ടോടെ ആദ്യ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും.
സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിനുള്ള സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഎമ്മിൽ കല്ലുകടി. സിപിഎമ്മിൻ്റെ സ്ഥാനാർഥി നിർണയത്തിൽ പല ജില്ലകളിൽ നിന്ന് പ്രതിഷേധം ഉയരുന്നു.
കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഭരണ കക്ഷിയും പ്രതിപക്ഷവും തകൃതിയായി തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ കേരള രാഷ്ട്രീയത്തെ ഒന്നാകെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി BJPഎത്തി...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.