തിരുവനന്തപുരം: കടുത്ത ആശങ്കകൾക്കും, ആകാംക്ഷകൾക്കുമിടയിൽ സംസ്ഥാനത്ത് ഇന്ന് വോട്ടെണ്ണൽ (Assembly Election Counting ). 140 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് അറിയാനാവുന്നത്. കോവിഡ് ആശങ്കകൾക്കിടയിലാണ് ഇത്തവണത്തെ വോട്ടെണ്ണൽ എന്നത് ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.
എക്സിറ്റ് പോളുകളെല്ലാം ചരിത്രത്തിലെ എൽ.ഡി.എഫിൻറെ (Ldf) തുടർ ഭരണം തന്നെ പ്രവചിച്ചിട്ടുണ്ടെങ്കിലും. ഇതൊന്നും വിശ്വസിക്കേണ്ടന്ന നിലപാടിൽ യു.ഡി.എഫും മാറ്റങ്ങൾ ഉറപ്പാക്കി ബി.ജെ.പിയും മത്സരരംഗത്തുണ്ട്. രാവിലെ എട്ട് മണിയോടെ പോസറ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും.
മറ്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒാൺലൈൻ വോട്ടിങ്ങ് ട്രെൻഡിങ്ങോ, മറ്റ് സംവിധാനങ്ങളോ ഒന്നും തന്നെ ലഭ്യമല്ല. ഇത് കൊണ്ട് തന്നെ ഫലം എത്തുന്നത് സംബന്ധിച്ച് വളരെ വേഗത്തിലൊന്നും ആയിരിക്കില്ല.957 സ്ഥാനാർത്ഥികളാണ് ഇക്കുറി മാറ്റുരച്ചത്.
കഴിഞ്ഞ തവണ 92 സീറ്റുകളോടെയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫിന് 47 സീറ്റുകളും ലഭിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...