Kerala Exit Poll 2021 : അഞ്ചിൽ നാല് എക്സിറ്റ് പോൾ ഫലവും കേരളത്തിൽ ഭരണ തുടർച്ച, NDA സീറ്റ് വർധിപ്പിക്കും

ജൻ കി ബാത്ത് മാത്രമാണ് കേരളത്തിൽ യുഡിഎഫിന് നേരിയ മുന്നേറ്റം അല്ലെങ്കിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചനം നടത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2021, 02:07 AM IST
  • എക്സിറ്റ് പോൾ ഫലത്തിൽ ഭൂരിഭാഗവും കേരളത്തിൽ ഭരണതുടർച്ചയ്ക്ക് സാധ്യത എന്നാണ് വ്യക്തമാക്കുന്നത്
  • ജൻ കി ബാത്ത് മാത്രമാണ് കേരളത്തിൽ യുഡിഎഫിന് നേരിയ മുന്നേറ്റം അല്ലെങ്കിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചനം നടത്തിയിരിക്കുന്നത്.
  • ഇന്ത്യ ടുഡെ- ആക്സിസ് മൈ ഇന്ത്യ സർവെയിൽ എൽഡിഎ് 104 മുതൽ 120 നേടുമെന്നാണ് സാധ്യത
  • ന്യൂസ് 24 ചാണക്യ ഏകദേശം സമാനമായ കണക്കാണ് പ്രവിച്ചിക്കുന്നത്
Kerala Exit Poll 2021 : അഞ്ചിൽ നാല് എക്സിറ്റ് പോൾ ഫലവും കേരളത്തിൽ ഭരണ തുടർച്ച, NDA സീറ്റ് വർധിപ്പിക്കും

Thiruvananthapuram : ദേശീയ മാധ്യമങ്ങളുടെ ഏജൻസികളും ചേർന്ന് നടത്തി എക്സിറ്റ് പോൾ (Exit Poll) ഫലത്തിൽ ഭൂരിഭാഗവും കേരളത്തിൽ ഭരണതുടർച്ചയ്ക്ക് സാധ്യത എന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവെ, എബിപി-സീ വോട്ടർ സർവെ സിഎൻഎൻ ന്യൂസ് 18, റിപ്പബ്ലിക്ക്- സിഎൻഎക്സ് എന്നീ സർവെകളാണ് കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകമെന്ന് പ്രവചിച്ചിരിക്കുന്നത്. 

ജൻ കി ബാത്ത് മാത്രമാണ് കേരളത്തിൽ യുഡിഎഫിന് നേരിയ മുന്നേറ്റം അല്ലെങ്കിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചനം നടത്തിയിരിക്കുന്നത്. 

ALSO READ : Zee News Maha Kerala Exit Poll : ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഭരണത്തുടർച്ച, എൽഡിഎഫ് 90ൽ അധികം സീറ്റ് നേടും

ഇന്ത്യ ടുഡെ- ആക്സിസ് മൈ ഇന്ത്യ സർവെയിൽ എൽഡിഎ് 104 മുതൽ 120 നേടുമെന്നാണ് സാധ്യത അറിയിച്ചിരിക്കുന്നത്. യുഡിഎഫ് 20-36 സീറ്റിലേക്ക് ചുരുങ്ങനാണ് അറിയിക്കുന്നത്. ബിജെപി രണ്ട് സീറ്റുകൾ വരെ നേടാം.

ന്യൂസ് 24 ചാണക്യ ഏകദേശം സമാനമായ കണക്കാണ് പ്രവിച്ചിക്കുന്നത്. 96-111 സീറ്റാണ് എൽഡിഎഫിൽ പ്രതീക്ഷിക്കുന്നത്. യുഡിഎഫാകട്ടെ വെറും 26-44 സീറ്റുകൾ. ബിജെപി ആറ് സീറ്റുകൾ വരെ നേടുമെന്നാണ് കണക്ക് കൂട്ടലുകൾ. 

ALSO READ : തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്ത് കനത്ത് നിയന്ത്രണം വരും, ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഉണ്ടാകുക

റിപ്പബ്ലിക് സിഎൻഎക്സ് മറ്റ് രണ്ട് സർവെകൾ പോലെ നൂറിന് മുകളിൽ പ്രവചനം ഇല്ലെങ്കിലും എൽഡിഎഫിന് വ്യക്തമായ മേൽക്കെയാണ് പ്രവചിക്കുന്നത്. എൽഡിഎഫ് 72-80, യുഡിഎഫ് 58-64, ബിജെപി 1-5

എബിപി സീ വോട്ടറിൽ മത്സരം കനക്കുന്ന ശൈലിയാണ് വ്യക്തമാക്കുന്നെങ്കിലും എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുമെന്നാണ് പ്രവചിക്കുന്നത്. എൽഡിഫ് 71-77, യുഡിഎഫ് 62-68, ബിജെപി 0-2.

ALSO READ : Tamil Nadu Election Result : തമിഴ് നാട്ടിൽ May 2 വോട്ടെണ്ണൽ ദിവസം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

എന്നാൽ ജൻ കി ബത്ത് എന്ന സർവെയിൽ കേരളത്തിൽ ഇഞ്ചേടിഞ്ച് പോരാട്ടം പ്രവചിക്കുന്നത്. എൽഡിഎഫിന് നേരിയ തോതിൽ മുന്നേറ്റം പ്രവചിക്കുന്നെങ്കിലും ഭരണം ആർക്കൊപ്പമാകുമെന്ന് പ്രവചനതീതം എന്ന രീതിയിലാണ് ജൻ കീ ബാത്തിന്റെ കണ്ക്ക വിശേഷിപ്പിക്കുന്നത്. എൽഡിഎഫ് 64-79, യുഡിഎഫ് 61-71, ബിജെപി 2-4 എന്നിങ്ങിനെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News