നാലുമണിക്ക് സ്‌കൂള്‍ വിടുന്നതിനു മുന്‍പേ '3.55'ന് ഇറങ്ങി ഓടുന്നത് ഹോബിയായിരുന്നു...!! കെ ടി ജലീലിന്‍റെ രാജിയെ പരിഹസിച്ച് യൂത്ത്കോണ്‍ഗ്രസ് നേതാവ്

  ബന്ധു നിയമന വിവാദത്തില്‍  കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച  കെ ടി ജലീലിനെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ്...  

Written by - Zee Malayalam News Desk | Last Updated : Apr 13, 2021, 11:20 PM IST
  • ഏകദേശം രണ്ടര വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജിവച്ചതിനെ പരാമര്‍ശിച്ചായിരുന്നു പരിഹാസം.
  • യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്‌.
നാലുമണിക്ക് സ്‌കൂള്‍ വിടുന്നതിനു മുന്‍പേ '3.55'ന് ഇറങ്ങി ഓടുന്നത് ഹോബിയായിരുന്നു...!! കെ ടി ജലീലിന്‍റെ രാജിയെ  പരിഹസിച്ച് യൂത്ത്കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം:  ബന്ധു നിയമന വിവാദത്തില്‍  കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച  കെ ടി ജലീലിനെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ്...  

ഏകദേശം രണ്ടര വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവില്‍  സര്‍ക്കാരിന്‍റെ  കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജിവച്ചതിനെ പരാമര്‍ശിച്ചായിരുന്നു പരിഹാസം.

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ   ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്‌. " മണിക്ക് സ്‌കൂള്‍ വിടുന്നതിനു മുന്‍പേ 3.55ന്  ഇറങ്ങി ഓടുന്നത് ബാല്‍ ജലീലിന്‍റെ  ഒരുഹോബിയായിരുന്നു' ഇതായിരുന്നു  രാഹുലിന്‍റെ ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശം.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത പരാമര്‍ശത്തെത്തുടര്‍ന്ന് മന്ത്രി  കെ ടി ജലീല്‍  ഉച്ചയോടെയാണ് മന്ത്രിസ്ഥാനം രാജിവച്ചത്.   ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രാജിവയ്ക്കുന്നു എന്നായിരുന്നു രാജിക്കത്തില്‍ പറഞ്ഞിരുന്നത്. 

2018 നവംബർ 2ന് പി. കെ. ഫിറോസാണ്  മന്ത്രി കെ  ടി  ജലീലിനെതിരെയുള്ള ബന്ധു നിയമന വിവാദത്തിന് തുടക്കമിട്ടത്. രണ്ടര വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മന്ത്രി  ജലീൽ രാജിവച്ചൊഴിയുമ്പോൾ അത് ഫിറോസ് നടത്തിയ നിയമയുദ്ധങ്ങളുടെ വിജയമാണ്. 

Also read:  K T Jaleel രാജിവെച്ചു, രാജി ബന്ധുനിയമന വിവാദത്തിന് പിന്നാലെ

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിൽ കെ.ടി.ജലീലിന്‍റെ  ബന്ധുവിനെ നിയമിക്കാന്‍ ചട്ടം  മറികടന്നു മന്ത്രി ഇടപെട്ടെന്നും ഇതിനായി വിദ്യാഭ്യാസ യോഗ്യതകളിൽ മാറ്റം വരുത്തിയെന്നുമായിരുന്നു .മന്ത്രി യ്ക്കെതിരെയുള്ള ആരോപണം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News