കുറ്റിപ്പുറം: തനിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾ നിർത്തണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് (Facebook Live) ലൈവിൽ പൊട്ടിക്കരഞ്ഞ് ഫിറോസ് കുന്നമ്പറമ്പിൽ. ഭാര്യയുംഉമ്മയും അടക്കം ഫോൺ വിളിച്ച് കരച്ചിലാണെന്നും തനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ഫിറോസ് പറയുന്നു.തവനൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും ചാരിറ്റി പ്രവര്‍ത്തകനും കൂടിയാണ് ഫിറോസ് കുന്നംപറമ്പിൽ
തന്‍റെ പേരിലുള്ള ശബ്ദരേഖ (Audio Clip) പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നത് ഏറ്റവും മോശമാണെന്നും തനിക്കും കുടുംബമുണ്ടെന്ന് ഒാർക്കണമെന്നും ഫിറോസ് പറഞ്ഞു. തനിക്കും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം. അപവാദ പ്രചരണത്തിന് തവനൂരിലെ ജനം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
10 വർഷമായി നിങ്ങളിവിടെ ഭരിക്കുന്നുണ്ട്. വികസനകാര്യങ്ങൾ പറയാനില്ലെങ്കിൽ വ്യക്തി പരമായെങ്കിലും ആക്രമിക്കാതിരിക്കുക എൻറെ ഭാര്യയും ഉമ്മയും വിളിച്ച് കരയുകയാണ്-ഫിറോസ് പറയുന്നു. അതേ സമയം തനിക്കെതിരെ പ്രചാരണം നടത്തുന്നത് എതിർ സ്ഥാനാർഥിയും അവരുടെ സൈബർ വിങ്ങുമാണെന്നും ഫിറോസ് ലൈവിൽ പറഞ്ഞു.
ALSO READ: നേതാക്കളുടെ ഭീക്ഷണി, മോശം പെരുമാറ്റം വേങ്ങരയിലെ ട്രാൻസ് ജെൻഡർ സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നു
കഴിഞ്ഞ ദിവസങ്ങളിലടക്കം ഫിറോസിൻറേതെന്ന പേരിൽ ചില ഒാഡിയോ ക്ലിപ്പുകൾ വാട്സാപ്പിൽ പ്രചരിപ്പിച്ചിരുന്നു. ഇത് മിക്ക ഗ്രൂപ്പുകളിലേക്കും പലരും ഷെയർ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...