Chelakkara Byelection 2024: 'കള്ളപ്രചരണങ്ങൾ വെറുതെയായി': സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കൾ

Chelakkara Byelection 2024: 12000ത്തിന് മുകളിൽ ഭൂരിപക്ഷത്തിലാണ് യുആർ പ്രദീപ് ചേലക്കര നിലനിർത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Nov 23, 2024, 03:03 PM IST
  • കളളപ്രചരണ വേലകൾ വെറുതെയായെന്നും ഭരണ വിരുദ്ധ വികാരമില്ലെന്നുമാണ് കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചത്.
  • സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചുവെന്ന് വ്യക്തമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നായിരുന്നു മന്ത്രി മുഹമ്മദ്‌ റിയാസ് പ്രതികരിച്ചത്.
Chelakkara Byelection 2024: 'കള്ളപ്രചരണങ്ങൾ വെറുതെയായി': സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കൾ

തൃശ്ശൂർ: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് അവകാശവാദവുമായി സിപിഎം നേതാക്കൾ. ചേലക്കര നിലനിർത്തിയതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. കളളപ്രചരണ വേലകൾ വെറുതെയായെന്നും ഭരണ വിരുദ്ധ വികാരമില്ലെന്നുമാണ് കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചത്.

''ചേലക്കരയിൽ ഉജ്വല വിജയം നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഏറെ സന്തോഷവും അഭിമാനവുമുളള നിമിഷമാണ്. യുഡിഎഫിന്റെ കള്ള പ്രചരണങ്ങളെല്ലാം തള്ളിപ്പറഞ്ഞാണ് ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിന്നത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. പാലക്കാട് ഇടത് മുന്നണി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണ്'. അവിടെ പോലും വലിയൊരു തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.  

Also Read: Palakkad Byelection 2024: 'നെഞ്ചോട് ചേർത്തവർക്ക്, ഹൃദയത്തിൽ നിന്ന് നന്ദി'; രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാടിനൊപ്പം

 

സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചുവെന്ന് വ്യക്തമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നായിരുന്നു മന്ത്രി മുഹമ്മദ്‌ റിയാസ് പ്രതികരിച്ചത്. ബിജെപിയും യുഡിഎഫും വലിയ തോതിൽ കളളങ്ങൾ പ്രചരിപ്പിച്ചു. പക്ഷെ ജനങ്ങൾ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മനസിലാക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും റിയാസ് കൂട്ടിച്ചേർത്തു. ഇടത് പക്ഷത്തെ ജനം കൈവിട്ടില്ലെന്ന് ചേലക്കരയിൽ ഇടതുപക്ഷത്തിനായി മിന്നും ജയം നേടിയ യുആർ പ്രദീപും പ്രതികരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News