Alappuzha: ആലപ്പുഴ മാവേലിക്കരയിൽ ​ഗർഭിണിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Pregnant lady found dead: ഞായറാഴ്ച രാവിലെയാണ് യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 02:54 PM IST
  • ഞായറാഴ്ച രാവിലെയാണ് യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്
  • സംഭവസമയത്ത് സ്വപ്‌നയും മകളും ബന്ധുവായ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം
  • പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി
Alappuzha: ആലപ്പുഴ മാവേലിക്കരയിൽ ​ഗർഭിണിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മാവേലിക്കര വെട്ടിയാറില്‍ ഗര്‍ഭിണിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെട്ടിയാര്‍ സ്വദേശിയായ സ്വപ്‌ന (40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് സ്വപ്‌നയും മകളും ബന്ധുവായ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

മലപ്പുറം കോട്ടക്കലിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം കുറ്റിപ്പാല ചെട്ടിയാം കിണറിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ സഫ്വ , മക്കളായ നാലുവയസ്സുകാരി ഫാത്തിമ മർസീഹ, ഒരു വയസ്സുള്ള മറിയം എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സഫ്വയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ സമീപത്തുമാണ് കണ്ടെത്തിയത്. രണ്ട് കുട്ടികളെയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം സഫ്വ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. സഫ്വയുടെ ഭർത്താവ് റാഷിദലി വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രാത്രി റാഷിദലിയും സഫ്വയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പിന്നീട് ഇവർ രണ്ട് മുറികളിലാണ് കിടന്നത്. പുലർച്ചെ നാലിന് റാഷിദലിക്ക് ഞങ്ങൾ പോകുകയാണ് എന്ന സന്ദേശം അയച്ചിരുന്നു. തുടർന്നാണ് കുട്ടികളെ കൊലപ്പെടുത്തി സഫ്വ ആത്മഹത്യ ചെയ്തതെന്നാണ് നി​ഗമനം. രാവിലെ 5.30 ന് എണീറ്റ റാഷിദലി  മൊബൈൽ ഫോണിലെ സന്ദേശം കണ്ട് വാതിൽ തുറന്നപ്പോൾ മൂവരും മരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News