തിരുവനന്തപുരം: കിളിമാനൂരിൽ ലഹരിക്കടിമയായ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കിളിമാനൂർ പെരുന്തമൻ ഉടയൻകാവിനു സമീപം ഹരിത ഭവനിൽ ഹരികുമാർ (52, ഷിബു) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. സംഭവത്തിൽ മകൻ ആദിത്യ കൃഷ്ണ (24)യെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ 15ന് വൈകിട്ടാണ് വാക്കേറ്റത്തെ തുടർന്ന് മകൻ അച്ഛനെ മർദ്ദിച്ചത്. തുടർന്ന് തലയ്ക്ക് പരിക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതി അമ്മയുടെ ഫോൺ പിടിച്ചുവാങ്ങിയിരുന്നു. ഇത് തിരിച്ചു നൽകാൻ അച്ഛൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. തർക്കത്തിനിടെ ഹരികുമാറിന്റെ മുഖത്ത് ഇടിച്ച പ്രതി ഇയാളെ ചവിട്ടി വീഴ്ത്തുകയും ചെയ്തു. വീഴ്ചയിൽ ഹരികുമാറിന് തലയ്ക്ക് ഗുരുതര പരിക്കേൽക്കുുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന ശേഷമേ മരണകാരണം വ്യക്തമാവൂ.
Also Read: Crime News:'ജന്മം നൽകിയതിനുള്ള ശിക്ഷ'; അമ്മയെ വെട്ടിക്കൊന്ന മകൻ
കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നിരുന്നു. ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കി എന്നാണ് സംഭവത്തിൽ മകൻ ആഷിഖ് പറഞ്ഞത്. നാട്ടുകാർ പിടികൂടിയാണ് ആഷിഖിനെ പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾ ലഹരിക്കടിമയായിരുന്നതായാണ് റിപ്പോർട്ട്. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെയാണ്( 53) ഏക മകനായ ആഷിഖ് (24) കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സുബൈദയും മകൻ ആഷിഖും സഹോദരി സക്കീനയുടെ ചോയിയോടുള്ള വീട്ടിലാണ് കഴിയുന്നത്.
മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. കോളേജിൽ ചേർന്ന ശേഷമാണ് ആഷിക് മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറഞ്ഞു. ഇടയ്ക്ക് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്ന ആഷിക്കിനെ ഒരുതവണ നാട്ടുകാർ പിടിച്ച് പോലീസിലും ഏൽപ്പിച്ചിട്ടുണ്ട്. കുറച്ചു നാൾ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സയിലും കഴിഞ്ഞിരുന്ന ആഷിഖ് ബംഗളൂരുവിൽ നിന്നും ഒരാഴ്ച മുൻപാണ് വീട്ടിലെത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ സഹോദരി സക്കീന ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. അയൽ വീട്ടിലെത്തി തേങ്ങ പൊളിക്കുവാൻ ആണെന്ന് പറഞ്ഞു കൊടുവാൾ വാങ്ങിക്കുകയും തുടർന്ന് വീടിനകത്ത് കയറി സുബൈദയെ പലതവണ കഴുത്തിൽ വെട്ടുകയുമായിരുന്നു. ഡൈനിംഗ് ഹാളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു സുബൈദ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.