സ്കൂളിനു മുന്നില്‍ കപ്പലണ്ടി വിറ്റ് പഠനം; കണ്ടുപഠിക്കണം മിടുക്കിയായ ഈ പ്ലസ് ടൂക്കാരിയെ

ആലപ്പുഴ കണിച്ചുകുളങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥനി വിനീഷയുടെ ജീവിതം ദാരിദ്ര്യങ്ങൾക്ക് നടുവിലാണ്. അതിൽ നിന്നെല്ലാം കരകയറി ജീവിതത്തിന് പുതിയ മുഖം കണ്ടെത്താനുള്ള ശ്രമത്തിലാണ് കപ്പലണ്ടി കച്ചവടം. പഠിക്കാനും വീട്ടുകാരെ സഹായിക്കാനും സ്വന്തമായി ജോലിചെയ്യുന്ന വിനിഷ  ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും താരമാണ്.  

Edited by - Zee Malayalam News Desk | Last Updated : Nov 1, 2022, 05:00 PM IST
  • ക്ഷേത്രങ്ങളിലും മറ്റും കപ്പലണ്ടിക്കച്ചവടം നടത്തി ഉപജീവനം നടത്തുന്ന തമിഴ്നാട് തേനി സ്വദേശിനിയായ പാർവതിയുടെ മകളാണ് വിനിഷ.
  • ദിവസവും വൈകുന്നേരം നാലരയോടെ കപ്പലണ്ടി വിൽപ്പന തുടങ്ങും. രാത്രി എട്ടോടെ അവസാനകപ്പലണ്ടിയും വിറ്റുതീരും.
  • ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സ്കൂൾ യൂണിഫോമിൽ വറചട്ടിയിൽ കപ്പലണ്ടി വറുത്തെടുക്കാൻ ഈ പെൺകുട്ടിക്ക് ഒട്ടും മടിയില്ല.
സ്കൂളിനു മുന്നില്‍ കപ്പലണ്ടി വിറ്റ് പഠനം; കണ്ടുപഠിക്കണം മിടുക്കിയായ ഈ പ്ലസ് ടൂക്കാരിയെ

ആലപ്പുഴ: പ്ലസ് ടു വിദ്യാർത്ഥിനിയായ വിനിഷയും ഒരു സംരംഭയാണ്. സ്വന്തം സ്കൂളിന് മുന്നിൽ തള്ളുവണ്ടിയിൽ കപ്പലണ്ടിക്കച്ചവടമാണ് ഈ പതിനാറുകാരിയുടെ സംരംഭം. കപ്പലണ്ടി വാങ്ങിക്കാൻ കൂടുതലായി എത്തുന്നത് സ്കൂൾ കുട്ടികളും. പക്ഷേ, ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സ്കൂൾ യൂണിഫോമിൽ വറചട്ടിയിൽ കപ്പലണ്ടി വറുത്തെടുക്കാൻ ഈ പെൺകുട്ടിക്ക് ഒട്ടും മടിയില്ല. പഠിച്ച് വലുതായി ഡോക്ടറാകണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.

ആലപ്പുഴ കണിച്ചുകുളങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥനി വിനീഷയുടെ ജീവിതം ദാരിദ്ര്യങ്ങൾക്ക് നടുവിലാണ്. അതിൽ നിന്നെല്ലാം കരകയറി ജീവിതത്തിന് പുതിയ മുഖം കണ്ടെത്താനുള്ള ശ്രമത്തിലാണ് കപ്പലണ്ടി കച്ചവടം. പഠിക്കാനും വീട്ടുകാരെ സഹായിക്കാനും സ്വന്തമായി ജോലിചെയ്യുന്ന വിനിഷ  ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും താരമാണ്. 

Read Also: LPG Price Latest Update: ആശ്വാസ വാർത്ത; എൽപിജി സിലിണ്ടർ വിലയിൽ വൻ ഇടിവ്; കുറഞ്ഞത് 115 രൂപ

ക്ഷേത്രങ്ങളിലും മറ്റും കപ്പലണ്ടിക്കച്ചവടം നടത്തി ഉപജീവനം നടത്തുന്ന തമിഴ്നാട് തേനി സ്വദേശിനിയായ പാർവതിയുടെ മകളാണ് വിനിഷ. അച്ഛൻ വിദ്യാധരന് തേനിയിൽ കൂലിപ്പണിയാണ്. പക്ഷേ, അതൊന്നുംകൊണ്ട് പഠനവും മറ്റു ചെലവുമൊന്നും നടക്കില്ല. ഇതോടെയാണ് സ്കൂൾ സമയം കഴിഞ്ഞ് കപ്പലണ്ടിക്കച്ചവടം നടത്താൻ വിനിഷയെ പ്രേരിപ്പിച്ചത്.

ദിവസവും വൈകുന്നേരം നാലരയോടെ കപ്പലണ്ടി വിൽപ്പന തുടങ്ങും. രാത്രി എട്ടോടെ അവസാനകപ്പലണ്ടിയും വിറ്റുതീരും. വരകാടിയിൽ വാടകവീട്ടിലാണ് വിനിഷയും കുടുംബവും താമസം. ഉത്സവ സീസണാകുമ്പോൾ വിനിഷയും കുടുംബാംഗങ്ങളും തിരക്കിലാകും. ചേർത്തല താലൂക്കിലെ ഒട്ടുമിക്ക ക്ഷേത്രോത്സവങ്ങളിലും ഇവർ കപ്പലണ്ടിയുമായെത്തും.

Read Also: Sharon Raj Murder: ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും

പഠനച്ചെലവിനുള്ള വക സ്വന്തമായി കണ്ടെത്തണമെന്ന ലക്ഷ്യമാണ് വിനിഷയ്ക്കുള്ളത്. ഉപരിപഠനവും നടത്തണം. നാട്ടുകാരുടെ പ്രോത്സാഹനവും സഹായവും പിന്തുണയും കരുത്തുപകരുന്നുണ്ടെന്ന് വിനീഷ പറയുന്നു. സ്വന്തമായി വീടും എം.ബി.ബി.എസ്.പഠമവുമാണ് വിനിഷയുടെ ഇനിയുള്ള  ലക്ഷ്യം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News