ഏജൻസി പിഴവ്;സൗദി അറേബ്യയില്‍ മരിച്ചയാളെന്ന് കരുതി യുപി സ്വദേശിയുടെ മൃതദേഹം അടക്കം ചെയ്തു,ഒടുവിൽ

രണ്ടര മാസത്തെ കാത്തിരിപ്പിന് ഒടുവിൽ മൃതദേഹം കഴിഞ്ഞ 30-ന് തിരുവനന്തപുരം എയർപോർട്ടിൽ എത്തി

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 01:10 PM IST
  • രാജന്റെ മൃതദേഹം യുപി.യിൽ നിന്നും ആംബുലൻസിൽ വീട്ടിൽ എത്തി
  • മൃതദേഹങ്ങൾ സൗദി അറേബിയിലെ ഏജൻസികളാണ് നാട്ടിൽ എത്തിക്കുന്നത്.
  • അവർക്ക് ഉണ്ടായ പിശകാണ് മൃതദേഹം മാറുവാൻ കാരണം
ഏജൻസി പിഴവ്;സൗദി അറേബ്യയില്‍ മരിച്ചയാളെന്ന് കരുതി യുപി സ്വദേശിയുടെ മൃതദേഹം അടക്കം ചെയ്തു,ഒടുവിൽ

ആലപ്പുഴ: വിദേശത്തു വെച്ച് മരണപ്പെട്ട  ആളുടെ മൃതദേഹം മാറി അടക്കം ചെയ്തു. ആലപ്പുഴ മണയ്ക്കാട് വള്ളികുന്നത്താണ് സംഭവം. സൗദി അറേബ്യയിൽ മരിച്ച  രാജൻ എന്നയാളുടെ മൃതദേഹമെന്ന് കരുതിയാണ് യുപി സ്വദേശിയുടെ മൃതദേഹം അടക്കിയത്.15 വർഷമായി സൗദി അറേബ്യയിലായിരുന്ന രാജൻ ജുലൈയ് 28-നാണ് ഹൃദയ ഘാതം മൂലം  മരണപ്പെട്ടത്.മരണപ്പെട്ട വിവരം മൂന്നു ദിവസം കഴിഞ്ഞാണ് മറ്റുള്ളവർ അറിയുന്നത്.

രണ്ടര മാസത്തെ കാത്തിരിപ്പിന് ഒടുവിൽ മൃതദേഹം കഴിഞ്ഞ 30 ന് തിരുവനന്തപുരം എയർപോർട്ടിൽ എത്തുകയും, അവിടെ നിന്നും ബന്ധുക്കൾ നോർക്കയുടെ അംബുലൻസിൽ വീട്ടിൽ എത്തിക്കുകയും ആയിരുന്നു. മൃതദേഹത്തിന് പഴക്കം കാരണം ദുർഗന്ധം ഉള്ളതിനാൽ ബന്ധുക്കളെ കാണിച്ചില്ല. വീട്ടിൽ എത്തിച്ച ഉടൻ തന്നെ അടക്കം ചെയ്തു. മൃതദേഹം കൊണ്ടുവന്ന പെട്ടിയ്ക്ക് പുറത്തുണ്ടായിരുന്ന പേരും അഡ്രസും  രാജന്റെ തന്നെ ആയിരുന്നതായി ബന്ധുക്കൾ പറയുന്നു.

തദേഹം അടക്കം നടത്തി ഒരു ദിവസം കഴിഞ്ഞശേഷം യു .പി. വാരണാസിയിലെ   ഡി.വൈ.എസ് പി . ബന്ധുക്കളെ ഫോണിൽ വിളിച്ച് . മൃതദേഹം മാറിപ്പോയതായി അറിയിച്ചു .യു.പി.യിലുള്ള ജാവിദ് അഹമ്മദ് എന്ന ആളിന്റെ മൃതദേഹമാണ് ഇവിടെ എത്തിയതെന്ന് അറിയിച്ചു. തുടർന്ന് രാജന്റെ  മൃതദേഹം തിരികെ കേരളത്തിലെ വീട്ടിൽ എത്തിക്കാൻ  യൂ പി.യിലെ കളക്ടറുമായി ബന്ധപ്പെടുകയായിരുന്നു.
 
മൃതദേഹങ്ങൾ സൗദി അറേബിയിലെ ഏജൻസികളാണ് നാട്ടിൽ എത്തിക്കുന്നത്. അവർക്ക് ഉണ്ടായ പിശകാണ് മൃതദേഹം മാറുവാൻ കാരണം.അഞ്ചു വർഷം മുൻപാണ് രാജൻ അവസാനമായി നാട്ടിൽ വന്നത്.രാജന് മൂന്ന് പെൺ മക്കളാണ് നിർധനരായ ഈ കുടുംബം രാജന്റെ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്.

രാജന്റെ മൃതദേഹം യുപി.യിൽ നിന്നും ആംബുലൻസിൽ വീട്ടിൽ എത്തി.കൊടിൽക്കുന്നിൽ സുരേഷ് എം.പി.യു.പി. സർക്കരുമായി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഭാര്യ രാഗിണി . മക്കൾ അനഘ, അപർണ അനുഷ 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News