Visa Fraud Case: വിസ തട്ടിപ്പു കേസിൽ വീട്ടമ്മ അറസ്റ്റിൽ

Visa Fraud Case: വിസ നൽകാമെന്നും പറഞ്ഞു പണം വാങ്ങിയ ചിലരെ വിദേശത്തേക്ക് കൊണ്ടുപോയെങ്കിലും ഇവർക്ക് അവിടെ ജോലിയൊന്നും ലഭിച്ചിരുന്നില്ല

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 08:46 AM IST
  • വിസ തട്ടിപ്പു കേസിൽ വീട്ടമ്മ അറസ്റ്റിൽ
  • ആലപ്പുഴ സ്വദേശിയായ രാജിമോളെയാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്
  • ഇവർ വിസ നൽകാമെന്നും പറഞ്ഞ് നൂറോളം പേരിൽ നിന്നും പണം വാങ്ങിയതായിട്ടാണ് കേസ്
Visa Fraud Case: വിസ തട്ടിപ്പു കേസിൽ വീട്ടമ്മ അറസ്റ്റിൽ

ആലപ്പുഴ: Visa Fraud Case: ചോക്ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത വിസ  തട്ടിപ്പ് നടത്തിയ കേസിൽ ആലപ്പുഴ സ്വദേശിയായ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര പൂമീൻ പൊഴിക്കു സമീപം ശരവണ ഭവനിൽ രാജിമോളെയാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്.  ഇവർ വിസ നൽകാമെന്നും പറഞ്ഞ് നൂറോളം പേരിൽ നിന്നും പണം വാങ്ങിയതായിട്ടാണ്  കേസ്. 

Also Read: മോഷ്‌ടിച്ച ബൈക്ക് നന്നാക്കാനെത്തിച്ചത് ഉടമയുടെ വര്‍ക്‌ഷോപ്പില്‍;കള‌ളന് പറ്റിയ പറ്റ്

ചോക്‌ലേറ്റ് കമ്പനിയിലേക്ക് എന്നും പറഞ്ഞാണ് ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങിയതെങ്കിലും ഇതിൽ ചിലരെ രണ്ടു മാസം മുൻപ് വിദേശത്തേക്ക് കൊണ്ടുപോയെങ്കിലും ഇവർക്ക് അവിടെ ജോലിയൊന്നും ലഭിച്ചിരുന്നില്ല.  രാജിയുടെ ഭർത്താവ് വിദേശത്ത് ചോക്‌ലേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് പറയുന്നത്. വിദേശത്തേക്ക് കൊണ്ടുപോയവർക്ക് ജോലി കിട്ടാത്തതിനെ തുടർന്ന് അവരുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് രാജിയെ ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു.  രതി സ്റ്റേഷനിൽ ഹാജരായപ്പോൾ വിസ തട്ടിപ്പിനിരയായവരും സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

Also Read: സൂര്യൻ വൃശ്ചിക രാശിയിലേക്ക്; ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും! 

ഡൽഹിയിൽ ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്താൻ യുവാവിന് പ്രചോദനമായത് ഇംഗ്ലീഷ് വെബ് സീരിസ്

ന്യൂ ഡൽഹി : രാജ്യതലസ്ഥാനത്തെ ആകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ലിവിങ് ടുഗെദർ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കിയ വാർത്ത ഇന്ന് രാവിലെ പുറത്ത് വന്നത്. പങ്കാളിയെ കൊലപ്പെടുത്തി ആറ് മാസത്തോളമാണ് മുംബൈ സ്വദേശിയായ അഫ്താബ് അമീൻ പൂനവാല യാതൊന്നും അറിയാത്ത മട്ടിൽ ഡൽഹിയിൽ കഴിഞ്ഞത്. അമേരിക്കൻ ക്രൈം ത്രില്ലർ വെബ് സീരിസായ ഡെക്സടെർ കണ്ട് പ്രചോദനത്തിലാണ് അഫ്താബ് തന്റെ പങ്കാളിയായ ശ്രദ്ധയെ കൊന്ന് കഷ്ണങ്ങളാക്കിയതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

Also Read: മുതലയെ ജീവനോടെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

മകളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോൾ ശ്രദ്ധയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ശനിയാഴ്ച അഫ്താബിനെ അറസ്റ്റ് ചെയ്യുന്നത്. പോലീസ് ചോദ്യം ചെയ്തപ്പോൾ പിന്നീട് അഫ്താബ് കുറ്റം സമ്മതിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News