ഗയാന: ടി20യില്‍ സിക്‌സറുകള്‍ കൊണ്ട് റെക്കോര്‍ഡിട്ട് സൂര്യകുമാര്‍ യാദവ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 49 പന്തില്‍ 83 റണ്‍സ് നേടിയ സൂര്യകുമാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 10 ബൗണ്ടറികളും 4 സിക്‌സറുകളുമാണ് സ്‌കൈയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതോടെ ടി20 മത്സരങ്ങളില്‍ വേഗത്തില്‍ 100 സിക്‌സറുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ സൂര്യകുമാര്‍ യാദവ് ഇടംപിടിച്ചു.
49-ാം ഇന്നിംഗ്‌സിലാണ് സൂര്യകുമാര്‍ 100 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയത്. ടി20യില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ സൂര്യകുമാറിനായി. 48 ഇന്നിംഗ്‌സില്‍ നിന്ന് 100 സിക്‌സറുകള്‍ നേടിയ എവിന്‍ ലൂയിസാണ് പട്ടികയില്‍ ഒന്നാമത്.
ALSO READ: ഉദിച്ചുയര്‍ന്ന് 'സ്‌കൈ'; മൂന്നാം ടി20യില്‍ വിൻഡീസിനെ പഞ്ഞിക്കിട്ട് ടീം ഇന്ത്യ
മൂന്നാം ടി20യില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് നേടുന്ന രണ്ടാമത്തെ താരമെന്ന രോഹിത് ശര്‍മ്മയുടെ നേട്ടത്തിനൊപ്പമെത്താനും സൂര്യകുമാറിന് കഴിഞ്ഞു. രോഹിത്തും സൂര്യകുമാറും 12 തവണ വീതം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്. 15 തവണ പുരസ്‌കാരം നേടിയ വിരാട് കോഹ്ലിയാണ് പട്ടികയില്‍ ഒന്നാമത്.
ഇതിന് പുറമെ, ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമായും സൂര്യകുമാര്‍ യാദവ് മാറി. ശിഖര്‍ ധവാനെ (1759) മറികടന്ന സൂര്യകുമാര്‍ യാദവ് ഇതുവരെ 1780 റണ്‍സാണ് അടിച്ചുകൂട്ടിയത്. 4,008 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് പട്ടികയില്‍ ഒന്നാമത്. 3,853 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനത്തുണ്ട്. 2,265 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ് സൂര്യകുമാര്‍ യാദവിന് മുന്നില്‍ നാലാം സ്ഥാനത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...