മെൽബൺ: ക്വാറന്റീൻ കഴിഞ്ഞ് ടീമിനൊപ്പം ചേർന്ന ഇന്ത്യൻ ടീം ഓപ്പണർ ഇന്ന് പരിശീലനത്തിനിറങ്ങി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ താരം മറ്റ് സഹതാരങ്ങളാരുമില്ലാതെ ഒറ്റയ്ക്കാണ് പരിശീലനത്തിനിറങ്ങിയത്. ഇതോടെ താരം ഡിസ്നിയിൽ വെച്ച് നടക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുമെന്ന് ഏറെ കുറെ ഉറപ്പായി.
The engine is just getting started and here is a quick glimpse of what lies ahead. #TeamIndia #AUSvIND pic.twitter.com/3UdwpQO7KY
— BCCI (@BCCI) December 31, 2020
എന്നാൽ രോഹിത്തിന്റെ ഫോമും കായികക്ഷമതയും പരിഗണിച്ച് മാത്രമെ അടുത്ത് മത്സരത്തിൽ ഉൾപ്പെടുത്തു എന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതെ തുടർന്നാണ് മറ്റ് താരങ്ങൾ ന്യൂ ഇയർ പ്രമാണിച്ച് രണ്ട് ദിവസത്തേക്ക് അവധിക്ക് പോയെങ്കിലും പരിശീലനത്തിനായി ഇന്ന് ഇറങ്ങിയത്. ബാറ്റിങ് കോച്ചിനൊപ്പമാണ് താരം ഇന്ന് പരിശീലനത്തിനായി MCG യിൽ ഇറങ്ങിയത്. ബാറ്റിങിനൊപ്പം രോഹിത് ഫീൽഡിങ്ങിലും പരിശീലനും നടത്തിയിരുന്നു.
ALSO READ: അഡ്ലെയ്ഡിലെ കടം MCG ൽ തീർത്തു, ഓസ്ട്രേലിയെ തോൽപ്പിച്ച് പരമ്പരയിൽ ഒപ്പമെത്തി India
ഐപിഎല്ലിനിടെ (IPL) രോഹിത്തിന് പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ട് പരമ്പരകളായ ഏകദിനത്തിലും ട്വിന്റി20യിലും നിന്നും ഒഴിവാക്കിയത്. തുടർന്ന് താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശോധനയ്ക്ക് ശേഷമാണ് ഓസ്ട്രേലിയയിലേക്ക് പറന്നത്.
Look who's joined the squad in Melbourne
A warm welcome for @ImRo45 as he joins the team #TeamIndia #AUSvIND pic.twitter.com/uw49uPkDvR
— BCCI (@BCCI) December 30, 2020
ALSO READ: ഇനി വിരുന്ന് കാലം: കല്യാണത്തിന് ശേഷം ദുബായിൽ ധോണിയുടെ വീട്ടിൽ വിരുന്നിനെത്തിയ ചഹലും ഭാര്യയും
ജനുവരി 7നാണ് ഓസ്ട്രേലിയക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് സിഡ്നിയിൽ ആരംഭിക്കുന്നത്. രോഹിത് (Rohit Sharma) കായികക്ഷമത തെളിയിച്ച് ടീമിലെത്തിയാൽ ഓപ്പണറായി പരീക്ഷിക്കാൻ സാധ്യതയുണ്ട്. പകരം കഴിഞ്ഞ കളിയിൽ മോശം പ്രകടനം നടത്തിയ മയാങ്ക് അഗർവാളിന് രോഹിത്തിന് പകരം പുറത്തിരുത്തിയേക്കും. ബോളിങിൽ പരിക്കേറ്റ് ഉമേഷ് യാദിവന് പകരം തമിഴ്നാടിന്റെ യുവാതരം ടി. നടരാജിനെയും ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയേറഇ. ബോളിങിൽ നിലവിൽ രണ്ടാമത്തെ താരമാണ് ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേൽക്കുന്നത്. നേരത്തെ പരിക്കേറ്റ മൊഹമ്മദ് ഷാമി പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്തു. അതിനിടെ ഡിസ്നിയിലേക്ക് ഇന്ന് തിരിക്കാനിരുന്ന ഇന്ത്യൻ സംഘം പിന്നീട് തീരുമാനം മാറ്റി മെൽബണിൽ തന്നെ തുടരുകയാണ്. സിഡ്നിയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയായിരിക്കും ടീം പോകുന്നത്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy