ദുബൈ: ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ച സൈബര്‍ സെക്യൂരിറ്റി സമിതി ആദ്യ ചെയര്‍മാനായി മലയാളിയെ തിരഞ്ഞെടുത്തു. ഈ അപൂർവ്വനേട്ടം കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി സുഹൈറിനാണ് ലഭിച്ചിരിക്കുന്നത്. വിവിധ സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങളെയും വിദഗ്ധരെയും ഉൾപ്പെടുത്തിയായിരുന്നു തിരഞ്ഞെടുപ്പ്.
Also Read: ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെന്‍സ് സലൂണ്‍ കുവൈത്തിൽ അധികൃതര്‍ പൂട്ടിച്ചു
ഈ സമിതി സൈബര്‍ സുരക്ഷ ശക്തമാക്കുക, സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദുബൈ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ തുടങ്ങിയ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ചതാണ്. സുഹൈർ ദുബായിലും കോഴിക്കോടുമായി പ്രവർത്തിക്കുന്ന വേറ്റിൽകോർപ്പ് എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമാണ്.
സുഹൈർ വാറ്റിൽകോർപ് സ്ഥാപിച്ചത് 2018 ലാണ്. വാറ്റിൽകോർപ് അഡ്നോക്, അബൂദബി നാഷണൽ ഹോട്ടൽസ്, എമിരേറ്റ്സ് മെഡിക്കൽ അസോസിയേഷൻ, ഓറഞ്ച് മൊബൈൽസ്, കുക്കിയെസ്, ടൊയോട്ട തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾക്ക് സേവനം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.