Karna Movie: കർണനായി വിക്രമെത്തുന്നു; ആർഎസ് വിമൽ ഒരുക്കുന്ന 'സൂര്യപുത്ര കർണ' ടീസർ

ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രത്തിന്റെ നിർമാതാക്കൾ .

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 10:57 AM IST
  • 32 ഭാഷകളിലാണ് ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുന്നത്.
  • കർണൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് പ്രമേയം.
  • ബോളിവുഡിൽ നിന്നുളള നിരവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്.
Karna Movie: കർണനായി വിക്രമെത്തുന്നു; ആർഎസ് വിമൽ ഒരുക്കുന്ന 'സൂര്യപുത്ര കർണ' ടീസർ

വിക്രം നായകനാകുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ‘സൂര്യപുത്ര കർണ‘. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആർഎസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ മഹാഭാരതത്തിലെ കർണനെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് പ്രമേയം. ഒരു യുദ്ധ രം​ഗമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ഇതിൽ വിക്രമിനെയും അവതരിപ്പിച്ചിട്ടുണ്ട്. ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് ടീസറിൽ വ്യക്തമാക്കിയിരിക്കുന്നത്.

2018ൽ പൃഥ്വിരാജിനെ നായകനാക്കി വിമൽ പ്രഖ്യാപിച്ച ചിത്രമാണ് കർണൻ. പിന്നീടാണ് വിക്രമിനെ നായകനാക്കി ചിത്രം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുന്നുവെന്ന് വിമൽ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. വിക്രത്തിന്റെ പിറന്നാൾ ദിനം ചിത്രത്തിന്റെ ഒരു പ്രത്യേക ടീസറും പുറത്തിറക്കിയിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് നിർമാതാക്കളെന്നും വെളിപ്പെടുത്തിയിരുന്നു.

32 ഭാഷകളിലാണ് ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുന്നത്. കർണൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് പ്രമേയം. ബോളിവുഡിൽ നിന്നുളള നിരവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. ഹോളിവുഡ് ടെക്നീഷ്യൻസും സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.

Also Read: Ozler Movie : ജയറാം-മിഥുൻ മാനുവൽ ചിത്രം 'ഓസ്‍ലർ' ന്റെ റിലീസ് പ്രഖ്യാപിച്ചു

എന്ന് നിന്റെ മോയ്തീന് ശേഷം ആര്‍എസ്. വിമല്‍ ഒരുക്കുന്ന ചിത്രമാണ് സൂര്യപുത്ര  കര്‍ണ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എത്തുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News