ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട്.
ചിലപ്പോൾ നമ്മുടെ ശീലങ്ങളും മുടി കൊഴിച്ചിലിന് കാരണമായേക്കാം. മുടിയുടെ ആരോഗ്യത്തിനായി ഉപേക്ഷിക്കേണ്ട ചില ശീലങ്ങളിതാ...
നനഞ്ഞ മുടി നന്നായി പിഴിഞ്ഞ് ഉണക്കുന്നതും നനവു മാറാത്ത മുടി ചീകുന്നതും മുടികൊഴിയാനും മുടി പൊട്ടിപ്പോകാനും കാരണമാകുന്നു.
കെമിക്കൽ അടങ്ങിയ ഷാംപൂ, ഹെയർ ഡെെ എന്നിവയുടെ ഉപയോഗം മുടികൊഴിച്ചിലിന് കാരണമാകുന്നു.
പോഷകങ്ങളുടെ കുറവ് അമിതമായ മുടികൊഴിച്ചിലുണ്ടാക്കാം. അതിനാൽ വിറ്റാമിനുകൾ, ഇരുമ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
തലയിൽ ഹെയർ ഡ്രയറുകൾ ഉപയോഗിക്കുന്നത് മുടികൊഴിയുന്നതിന്റെ മറ്റൊരു കാരണമാണ്. അതിനാൽ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കുക.
മുടി വലിച്ച് മുറുക്കി കെട്ടുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നു. അതിനാൽ മുടി ലൂസായി തന്നെ കെട്ടാൻ ശ്രമിക്കുക.
സ്ട്രെസ് അമിത മുടികൊഴിച്ചിനും മുടി പൊട്ടി പോകുന്നതിന് കാരണമാകുന്നു. .
പുകവലി തലയിലോട്ടുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇത് മുടികൊഴിച്ചിലിന് കാരണമാകുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)