Bigg Boss Malayalam Season 5: തുറന്നുപറയാൻ എന്തിനാ പേടിക്കുന്നേ? സെറീനയോട് പറഞ്ഞുകൂടെ, സാ​ഗറിനോട് റെനീഷ

Malayalam Bigg Boss: സെറീനയോട് എന്തുകൊണ്ടാണ് പ്രണയം തുറന്നു പറയാത്തതെന്നായിരുന്നു റെനീഷ സാ​ഗറിനോട് ചോദിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 01:50 PM IST
  • സൗഹൃദത്തിനപ്പുറം അവർക്കിടയിൽ എന്തോ ഉണ്ടെന്നുള്ളത് ഉറപ്പാണെന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം.
  • എന്നാൽ ഇരുവരും പരസ്പരം ഇനിയും തുറന്ന് സംസാരിച്ചിട്ടില്ലാത്ത കാര്യമാണിത്.
  • ഇവരുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നുമൊക്കെ പ്രേക്ഷകരും ചില മത്സരാർഥികളും ഇത് മനസിലാക്കിയിട്ടുണ്ട്.
Bigg Boss Malayalam Season 5: തുറന്നുപറയാൻ എന്തിനാ പേടിക്കുന്നേ? സെറീനയോട് പറഞ്ഞുകൂടെ, സാ​ഗറിനോട് റെനീഷ

Bigg Boss Malayalam Season 5: ബി​ഗ് ബോസിൽ ലവ് ട്രാക്ക് വരുന്നത് ഇത് ആദ്യാമായൊന്നുമല്ല. ചിലരുടേത് ​ഗെയിം സ്ട്രാറ്റജി ആയിരിക്കും എന്നാൽ മറ്റ് ചിലർ ആത്മാർത്ഥമായിട്ടായിരിക്കും പ്രണയിക്കുക. ഏതായാലും ഓരോ സീസണിലെയും ലവ് ട്രാക്ക് അതിനുള്ളിലുള്ളവർക്ക് മനസിലായില്ലേലും പ്രേക്ഷകർക്ക് മനസിലാകുന്നുണ്ട്. സീസൺ 5ലും അത്തരത്തിൽ ലവ് ട്രാക്ക് ഉണ്ടാകുന്നുണ്ടോ എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാ​ഗർ - സെറീന എന്നിവർ തനിച്ചിരുന്ന് സംസാരിക്കുന്നതും അവരുടെ സംസാരത്തിൽ നിന്ന് പരസ്പരം ഒരും ഇഷ്ടം മറഞ്ഞിരിപ്പുണ്ടെന്നും ഉള്ള തരത്തിൽ പ്രേക്ഷകർക്ക് ഉൾപ്പെടെ തോന്നുന്നുണ്ട്. 

സൗഹൃദത്തിനപ്പുറം അവർക്കിടയിൽ എന്തോ ഉണ്ടെന്നുള്ളത് ഉറപ്പാണെന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം. എന്നാൽ ഇരുവരും പരസ്പരം ഇനിയും തുറന്ന് സംസാരിച്ചിട്ടില്ലാത്ത കാര്യമാണിത്. ഇവരുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നുമൊക്കെ പ്രേക്ഷകരും ചില മത്സരാർഥികളും ഇത് മനസിലാക്കിയിട്ടുണ്ട്. അതിനിടെ ഇന്നലത്തെ എപ്പിസോഡിൽ ഇത് സംബന്ധിച്ച് ഒരു സംസാരം ഉണ്ടായിട്ടുണ്ട്. സാ​ഗറും റെനീഷയും തമ്മിലാണ് ഇതേ കുറിച്ച് സംസാരം ഉണ്ടായിരിക്കുന്നത്. സാ​ഗറിന് മനീഷയോടല്ലാതെ മറ്റാരോടെങ്കിലും ഇവിടെ ഇമോഷണൽ ബോണ്ടിം​ഗ് ഉണ്ടോ എന്നായിരുന്നു റെനീഷയുടെ ചോദ്യം. സെറീനയെ ഉദ്ദേശിച്ച് തന്നെയാണ് റെനീഷ ഈ ചോദ്യം ചോദിച്ചത്.   

Also Read: Bigg Boss Malayalam 5 : ആരോഗ്യ പ്രശ്നം രൂക്ഷമായി; ലച്ചു ബിഗ് ബോസ് വിട്ടു

സെറീനയോട് പ്രണയം തുറന്നു പറയാൻ എന്തിനാണ് പേടിക്കുന്നതെന്നായിരുന്നു റെനീഷ ചോദിച്ചത്. റെനീഷയുടെയും സാ​ഗറിന്റെയും സംഭാഷണം ഇങ്ങനെ...

"കുറേ കാര്യങ്ങള്‍ ചേട്ടന്‍ ചേട്ടനെത്തന്നെ കണ്‍ട്രോള്‍ ചെയ്യുന്നുണ്ടോ? ചേട്ടന്‍ പറയണ്ട. ഞാന്‍ പറയാം, യെസ്. ഗെയിം ആണെന്ന് കരുതി പറയേണ്ടത് പറയാതിരിക്കുന്നു. പറയേണ്ടാത്തത് പറയുന്നു", എന്നായിരുന്നത് സാ​ഗറിനോട് റെനീഷ പറഞ്ഞത്. യെസ് എന്ന ഉത്തരം പറഞ്ഞാല്‍ അതിന്‍റെ കാരണം എന്താണെന്ന് കൂടി എനിക്കറിയണം, എന്നായിരുന്നു സാ​ഗറിന്‍റെ പ്രതികരണം. തുറന്നുപറയാന്‍ എന്തിനാണ് പേടിക്കുന്നതെന്നും റെനീഷ ചോദിച്ചു. നീ എന്തിനാണ് ഇങ്ങനെ ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നത് എന്നായിരുന്നു സാ​ഗറിന്‍റെ അടുത്ത ചോദ്യം. "ഇല്ലാത്ത കാര്യമാണോ, ഓകെ എന്നാല്‍ ഈ വിഷയം ഞാന്‍ ഇവിടെ നിര്‍ത്തും. ഞാന്‍ തെറ്റിദ്ധരിച്ചതാണെന്ന് പറഞ്ഞ് നിര്‍ത്തും", റെനീഷ പറഞ്ഞുനിര്‍ത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News