Unni Mukundan meets PM Modi: തന്റെ ജീവിതത്തിലെ മനോഹരമായ 45 മിനിറ്റുകൾ, പ്രധാനമന്ത്രിയെ കണ്ട സന്തോഷം പങ്കു വെച്ച് ഉണ്ണി മുകുന്ദൻ ‌

Unni Mukundan meets PM Modi: മാളികപ്പുറം സിനിമയെ പ്രശംസിച്ച നരേന്ദ്ര മോദി സിനിമ ചെയ്യാനായി തന്നെ ​ഗുജറാത്തിലേക്ക് ക്ഷണിച്ചുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 11:55 AM IST
  • തിങ്കളാഴ്ച രാത്രിയിൽ മൊദി തങ്ങിയ താജ് മലബാര്‍ ഹോട്ടലില്‍ എത്തിയാണ് ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തെ സന്ദർശിച്ചത്.
  • മാളുകപ്പുറം സിനിമയെ പ്രശംസിക്കുകയും ​ഗുജറാത്തിലേക്ക് സിനിമ ചെയ്യാനായി ക്ഷണിച്ചുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
  • എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും മികച്ചതുമായ 45 മിനിറ്റ് ആയിരിക്കുമിതെന്ന് ഉണ്ണി മുകുന്ദൻ
Unni Mukundan meets PM Modi: തന്റെ ജീവിതത്തിലെ മനോഹരമായ 45 മിനിറ്റുകൾ,  പ്രധാനമന്ത്രിയെ കണ്ട സന്തോഷം പങ്കു വെച്ച് ഉണ്ണി മുകുന്ദൻ ‌

കൊച്ചി: കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദന്‍. തന്റെ ജീവിതത്തിലെ മനോഹരമായ 45 മിനിറ്റുകൾ എന്നാണ് ഉണ്ണി ഈ കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയിൽ മോദി തങ്ങിയ താജ് മലബാര്‍ ഹോട്ടലില്‍ എത്തിയാണ് ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തെ സന്ദർശിച്ചത്. 

കൊച്ചിയിൽ നടന്ന യുവം പരിപാടിയിൽ നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാനായി ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി, നവ്യാ നായർ എന്നിവർക്കും അവസരം ലഭിച്ചിരുന്നു. അതിന് ശേഷമാണ് ഈ കൂടിക്കാഴ്ച്ച നടന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ജീവിത്തിലെ അവിസ്മരണീയ മുഹൂർത്തത്തിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ  ആരാധകരുമായി പങ്കുവെച്ചത്.  മാളികപ്പുറം സിനിമയെ പ്രശംസിക്കുകയും ​ഗുജറാത്തിലേക്ക് സിനിമ ചെയ്യാനായി ക്ഷണിച്ചുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. 

ALSO READ : പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി; വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് അൽപ്പസമയത്തിനകം

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും ശക്തവും മനോഹരവുമായ പോസ്റ്റ് ആയിരിക്കുമിത്. നന്ദി സര്‍. താങ്കളെ ദൂരെ നിന്ന് കണ്ട 14 വയസുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മുക്തനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് മോനെ) എന്ന ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു.

 

താങ്കളെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അത് ഇപ്പോള്‍ സാധിച്ചിരിക്കുന്നു. അങ്ങ് നല്‍കിയ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും മികച്ചതുമായ 45 മിനിറ്റ് ആയിരിക്കും. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഒരിക്കലും ഞാന്‍ മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് നടപ്പിലാക്കും, എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News