Abhishek - Aishwarya: വേദിയിൽ അഭിഷേക് ബച്ചന്റെ ഡാൻസ്; ഒപ്പം ചേർന്ന് ഐശ്വര്യയും ആരാധ്യയും

അവാർഡ് ചടങ്ങിന് ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം മകൾ ആരാധ്യയും ഉണ്ടായിരുന്നു. മൂന്നുപേരും കൂടി ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 12:13 PM IST
  • അവാർഡ് ചടങ്ങിനിടെ ഡാൻസ് ചെയ്ത അഭിഷേക് ഭാര്യയുടെയും മകളുടെയും അടുത്തേക്ക് എത്തുകയും ഇരുവരും അഭിഷേകിനൊപ്പം ചേരുന്നതും വീഡിയോയിൽ കാണാം.
  • റെഡ് കാർപറ്റിൽ അഭിഷേകും ഐശ്വര്യയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
  • അമിതാഭ് ബച്ചനും ഈ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് രം​ഗത്തെത്തി.
Abhishek - Aishwarya: വേദിയിൽ അഭിഷേക് ബച്ചന്റെ ഡാൻസ്; ഒപ്പം ചേർന്ന് ഐശ്വര്യയും ആരാധ്യയും

അഭിഷേക് ബച്ചൻ - ഐശ്വര്യ എപ്പോഴും ആരാധകരുടെ ഇഷ്ടപ്പെട്ട താരദമ്പതികളാണ്. ശനിയാഴ്ച അബുദാബിയിൽ നടന്ന IIFA അവാർഡ് ദാന ചടങ്ങിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരുമിച്ചാണ് റെ‍ഡ് കാർപ്പറ്റിൽ എത്തിയത്. ഇരുവരും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. തന്റെ ഫാഷൻ സ്റ്റൈൽ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് ഐശ്വര്യ. ഐഐഎഫ്എ അവാർഡിലും അതിൽ മാറ്റമുണ്ടായിരുന്നില്ല. 

അവാർഡ് ചടങ്ങിന് ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം മകൾ ആരാധ്യയും ഉണ്ടായിരുന്നു. മൂന്നുപേരും കൂടി ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അവാർഡ് ചടങ്ങിനിടെ ഡാൻസ് ചെയ്ത അഭിഷേക് ഭാര്യയുടെയും മകളുടെയും അടുത്തേക്ക് എത്തുകയും ഇരുവരും അഭിഷേകിനൊപ്പം ചേരുന്നതും വീഡിയോയിൽ കാണാം. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Rai (@lovely_aishwarya)

Also Read: Thor Love and Thunder: ആദ്യം ഇന്ത്യയിൽ, പറഞ്ഞതിലും ഒരു ദിവസം മുൻപേ റിലീസിനൊരുങ്ങി തോർ ലവ് ആന്‍റ് തണ്ടർ; മാർവൽ ഫാൻസ് ആവേശത്തിൽ

റെഡ് കാർപറ്റിൽ അഭിഷേകും ഐശ്വര്യയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അമിതാഭ് ബച്ചനും ഈ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് രം​ഗത്തെത്തി. ഇന്ത്യൻ സിനിമയുടെ തന്നെ പ്രിയപ്പെട്ട താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും അവാർഡ് നിശയിലെടുത്ത ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് ആരാധകർ ഏറ്റെടുത്തത്. സൽമാൻ ഖാൻ, ടൈഗർ ഷെറോഫ്, സാറ അലി ഖാൻ, അനന്യ പാണ്ഡെ, ഷാഹിദ് കപൂർ തുടങ്ങിയ താരങ്ങളും അവാർഡ് നിശയിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News