Thor Love and Thunder: ആദ്യം ഇന്ത്യയിൽ, പറഞ്ഞതിലും ഒരു ദിവസം മുൻപേ റിലീസിനൊരുങ്ങി തോർ ലവ് ആന്‍റ് തണ്ടർ; മാർവൽ ഫാൻസ് ആവേശത്തിൽ

ജൂലൈ എട്ടിനാണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. എന്നാൽ ജൂലൈ ഏഴിന് തോർ ലവ് ആന്‍റ് തണ്ടർ ഇന്ത്യയിൽ പുറത്തിറങ്ങും.

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 11:15 AM IST
  • ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്ത ഒരു പോസ്റ്ററിലൂടെയാണ് മാർവൽ സ്റ്റുഡിയോസ് ഇന്ത്യ ഈ വാർത്ത അറിയിച്ചത്.
  • പോസ്റ്ററിൽ ഇടിമിന്നൽ വളരെ ശക്തമാണ്, ദൈവങ്ങൾക്ക് പോലും കാത്തിരിക്കാൻ സാധിക്കുന്നില്ല എന്ന് എഴുതിയിട്ടുണ്ട്.
  • അതിന് താഴെയായി തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രത്തിന്‍റെ തലക്കെട്ടും ക്രിസ് ഹെംസ്വർത്ത് അവതരിപ്പിക്കുന്ന തോർ എന്ന കഥാപാത്രത്തിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്.
Thor Love and Thunder: ആദ്യം ഇന്ത്യയിൽ, പറഞ്ഞതിലും ഒരു ദിവസം മുൻപേ റിലീസിനൊരുങ്ങി തോർ ലവ് ആന്‍റ് തണ്ടർ; മാർവൽ ഫാൻസ് ആവേശത്തിൽ

ലോകമെമ്പാടുമുള്ള മാർവൽ ആരാധകര്‍ വളരെയധികം കാത്തിരിക്കുന്ന ചിത്രമാണ് തോർ ലവ് ആന്‍റ് തണ്ടർ. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി പുറത്തിറങ്ങുന്ന തോറിന്‍റെ നാലാമത്തെ ചിത്രമാണ് ഇത്. ഇന്ത്യയിലെ മാർവൽ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാർത്തയാണ് മാർവൽ സ്റ്റുഡിയോസ് ഔദ്യോഗികമായി പുറത്ത് വിട്ടത്. തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രം ഒരു ദിവസം നേരത്തെ ഇന്ത്യയിൽ റിലീസ് ചെയ്യും എന്ന് മാർവൽ സ്റ്റുഡിയോസ് ഇന്ത്യ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. 

ജൂലൈ എട്ടിനാണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. എന്നാൽ ജൂലൈ ഏഴിന് തോർ ലവ് ആന്‍റ് തണ്ടർ ഇന്ത്യയിൽ പുറത്തിറങ്ങും. ഇതിന് മുൻപ് 2021 ഡിസംബറിൽ പുറത്തിറങ്ങിയ മാർവലിന്‍റെ സ്പൈഡർമാൻ നോ വേ ഹോം ഒരു ദിവസം നേരത്തെ ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നു. ഇതിന് സമാനമായി ഇപ്പോൾ തോർ ചിത്രവും മറ്റുള്ളവർ കാണുന്നതിന് മുൻപ് തന്നെ ഇന്ത്യയിലെ മാര്‍വൽ ആരാധകർക്ക് കാണാൻ സാധിക്കും. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Marvel India (@marvel_india)

 

Also Read: Bigg Boss Malayalam Season 4: 'ഇത് റോബിന്റെ സീസണല്ല', റോൺസൺ പറഞ്ഞ ആ ഡയലോ​ഗ് പറഞ്ഞ് റോബിൻ ബി​ഗ് ബോസ് ഹൗസിന് പുറത്തേക്ക്

ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്ത ഒരു പോസ്റ്ററിലൂടെയാണ് മാർവൽ സ്റ്റുഡിയോസ് ഇന്ത്യ ഈ വാർത്ത അറിയിച്ചത്. പോസ്റ്ററിൽ ഇടിമിന്നൽ വളരെ ശക്തമാണ്, ദൈവങ്ങൾക്ക് പോലും കാത്തിരിക്കാൻ സാധിക്കുന്നില്ല എന്ന് എഴുതിയിട്ടുണ്ട്. അതിന് താഴെയായി തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രത്തിന്‍റെ തലക്കെട്ടും ക്രിസ് ഹെംസ്വർത്ത് അവതരിപ്പിക്കുന്ന തോർ എന്ന കഥാപാത്രത്തിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. ഇതിനോടൊപ്പമാണ് റിലീസ് ഡേറ്റ് ജൂലൈ 8 എന്നത് വെട്ടി ജൂലൈ 7 എന്ന് തിരുത്തി എഴുതിയിരിക്കുന്നത്. പോസ്റ്ററിന് അടിക്കുറിപ്പായി തോറിന്‍റെ ദിവസത്തിന് വേണ്ടി തയ്യാറെടുക്കൂ എന്ന് കൊടുത്തിട്ടുണ്ട്. 

നിരവധി മാർവൽ ആരാധകരാണ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് നേരത്തെ ആക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച്കൊണ്ട് മുന്നോട്ട് വന്നത്. ടൈക വൈറ്റിറ്റി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മാർവൽ ചിത്രമാണ് തോർ ലവ് ആന്‍റ് തണ്ടർ. ഇതിന് മുൻപ് തോറിന്‍റെ മൂന്നാം ഭാഗമായ തോർ റാഗ്നറോക് എന്ന ചിത്രം ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തോറിന്‍റെ ആദ്യ രണ്ട് ഭാഗത്തെ അപേക്ഷിച്ച് ഈ ചിത്രം മികച്ച പ്രേക്ഷക പിൻതുണ നേടി വൻ വിജയമായി മാറി. ഇതോടെയാണ് തോറിന്‍റെ നാലാം ഭാഗം സംവിധാനം ചെയ്യാൻ മാർവൽ ടൈക വൈറ്റിറ്റിയെ തന്നെ തിരഞ്ഞെടുത്തത്. ക്രിസ് ഹെംസ്വർത്തിന് പുറമേ നതാലി പോർട്ട്മാൻ, ക്രിസ്റ്റ്യൻ ബെയ്ൽ എന്നിങ്ങനെ ഒരു വൻ താരനിരയും ഈ ചിത്രത്തിൽ ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News