തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതിയുടെ വിധി പ്രസ്താവം. നെയ്യാറ്റിൻകര കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ശിക്ഷാ വിധി പ്രസ്താവിക്കുന്നത് നാളത്തേക്ക് മാറ്റി. മറ്റൊരു വിവാഹം കഴിക്കുന്നതിനായി കാമുകനായ ഷാരോണിനെ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവത്തിൽ ഗൂഢാലോചന കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികളാണ്. മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ ഷാരോണിനെ ഒഴിവാക്കുന്നതിനായാണ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി പാരാസെറ്റമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചത്. എന്നാൽ ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും ഷാരോൺ രക്ഷപ്പെട്ടു.
ALSO READ: പാറശ്ശാല ഷാരോൺ വധക്കേസില്‍ വിധി ഇന്ന്
പിന്നീട് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്താണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഗ്രീഷ്മയുടെ അമ്മയെ കോടതി വെറുതേവിട്ടു. ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയാണെന്നാണ് ഷാരോണിന്റെ പിതാവ് പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.