പ്രതിസന്ധിയിലായിരുന്ന മലയാള സിനിമ ബോക്സ് ഓഫീസിന് പുത്തനുണർവ്വ നൽകി 2018 സിനിമ. ഇതാണ് യഥാർഥ കേരള സ്റ്റോറി എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് അടുപ്പിക്കുന്നത്. ആദ്യ ദിനത്തിൽ 1.85 കോടിയാണ് കേരളത്തിലെ ബോക്സ് ഓഫീസിൽ നിന്നും ജൂഡ് ആന്റണി ചിത്രം നേടിയെടുത്തത്. 2023ൽ ഒരു മലയള ചിത്രം നേടുന്ന ആദ്യ ദിന കളക്ഷനാണിത്. ആഗോളതലത്തിൽ ആദ്യ ദിനത്തിൽ 3.3 കോടിയോളം 2018 ബോക്സ് ഓഫീസിൽ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.
ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രത്തിന് വാരാന്ത്യങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ മികച്ച ബുക്കിങ് ആണ് രേഖപ്പെടുത്തിയത്. റിപ്പോട്ടുകൾ പ്രകാരം അടുത്ത രണ്ട് ദിവസം കൊണ്ട് 2018 എട്ട് കോടിയിൽ അധികം രൂപ ബോക്സ് ഓഫീസിൽ നിന്നും നേടിയേക്കുമെന്നാണ്. രോമാഞ്ചത്തിന് ശേഷം 2023ലെ മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററായി ട്രേഡ് അനലിസ്റ്റുകൾ വിധി എഴുതി കഴിഞ്ഞു.
Superb Opening For #2018themovie! ₹1.85cr Gross On Day1.
Biggest Mollywood Start For The Year!@ttovino @KunchacksOffl @Vineeth_Sree pic.twitter.com/rodPxZlUYe— Forum Reelz (@ForumReelz) May 6, 2023
"2018 Every One is A Hero" ജൂഡ് ആന്റണി ഒരുക്കിയ ചിത്രത്തിന്റെ മുഴുവൻ പേര്. 2018ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേർത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
#2018Movie ₹3.3cr Opening WorldWide. Set To Cross ₹8cr Plus In Two Days! Excellent Seconday All Over The World pic.twitter.com/D0vEKlJIuU
— Forum Reelz (@ForumReelz) May 6, 2023
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്- സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...