2018 Movie Teaser: 'ഇന്നത്തെ രാത്രി, അത് തള്ളി നീക്കണ്ടേ'; ആകാംക്ഷയുണർത്തി 2018 ടീസർ

2018 Movie: 2403 ഫീറ്റ് എന്നായിരുന്നു ചിത്രം പ്രഖ്യാപിച്ചപ്പോൾ നൽകിയിരുന്നത്. എന്നാൽ പിന്നീട് അത് മാറ്റി 2018 എന്നാക്കുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 04:37 PM IST
  • 2018ൽ പ്രഖ്യാപിച്ച 2403 ഫീറ്റിന്റെ അണിയറ പ്രവർത്തകരല്ല 2018 പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.
  • അഖിൽ ജോർജാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്.
  • ആർട്ട് ഡയറക്ടർ മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.
2018 Movie Teaser: 'ഇന്നത്തെ രാത്രി, അത് തള്ളി നീക്കണ്ടേ'; ആകാംക്ഷയുണർത്തി 2018 ടീസർ

നാല് വർഷം മുമ്പ് കേരളക്കരയിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് '2018 EVERYONE IS A HERO'. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. 2018ൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ജൂഡ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉദ്വേ​ഗം ജനിപ്പിക്കുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. 

ടൊവീനോ തോമസ്, അസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, നരേൻ, അപർണ ബാലമുരളി, വിഷ്ണു ഉണ്ണികൃഷ്ണൻ, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. വെള്ളപ്പൊക്കം നടന്ന വർഷമാണ് സിനിമയുടെ പേരായി നൽകിയിരിക്കുന്നത്. '2018 EVERYONE IS A HERO' (എല്ലാവരും ഒരു ഹീറോയാണ്) എന്ന പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. 

Also Read: 2018 Movie : മഹാപ്രളയത്തിന്റെ കഥ പറയാൻ വൻ താര നിര; ജൂഡ് ആന്റണി ചിത്രം 2018 ന്റെ ഫസ്റ്റ് ലുക്ക്

 

നാല് വർഷം മുമ്പ് ജൂഡ് ചിത്രം പ്രഖ്യാപിക്കുമ്പോൾ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു പേര് നൽകിയിരുന്നത്. എന്നാൽ അത് മാറ്റിയാണ് 2018 എന്ന പേര് നൽകിയിരിക്കുന്നത്. കാവ്യ ഫിലിംസിന്റെയും പി.കെ പ്രൈം പ്രൊഡക്ഷന്റെയും ബാനറിൽ വേണു കുന്നപ്പിള്ളി, സികെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആന്റണിയും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ് നടൻ കലൈയരസൻ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2018ൽ പ്രഖ്യാപിച്ച 2403 ഫീറ്റിന്റെ അണിയറ പ്രവർത്തകരല്ല 2018 പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. അഖിൽ ജോർജാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. ആർട്ട് ഡയറക്ടർ മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റർ. നോബിൻ പോളാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. വിഷ്ണു ഗോവിന്ദാണ് സൌണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News