അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ കടുത്ത ഉത്തരവുകളുമായി ഡോണാൾഡ് ട്രംപ്. 200ഓളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പിട്ടിരിക്കുന്നത്. ബൈഡന് ഭരണകൂടത്തിന്റെ നയങ്ങള്‍ തിരുത്തിക്കൊണ്ടുള്ളതായിരുന്നു ഇതില്‍ ഏറെയും. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും പിന്മാറുന്നത് അടക്കമുളള ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവെച്ചത്.
ക്യാപിറ്റോൾ കലാപത്തിൽ പങ്കെടുത്ത 1600 പേർക്ക് പൊതുമാപ്പ് നൽകി. കുടിയേറ്റം അവസാനിപ്പിക്കാൻ അമേരിക്കൻ - മെക്സിക്കൻ അതിർത്തിയിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ച ട്രംപ്, പനാമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കുമെന്നും ട്രംപ് പറഞ്ഞു.
Read Also: ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണം; കെ സുധാകരനെ ചോദ്യം ചെയ്യും
ലോകമാകെ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഉത്തരവുകളാണ് ട്രംപ് പ്രഖ്യാപിച്ചത്. ലോകാരോഗ്യസംഘടനയിൽ നിന്നും അമേരിക്ക പിൻമാറുന്നതിനുള്ള തീരുമാനമാണ് അതിൽ പ്രധാനം. ലോകാരാഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകിവരുന്ന ഫണ്ട് അനാവശ്യ ചിലവാണെന്ന് വിലയിരുത്തിയാണ് ട്രംപിന്റെ തീരുമാനം.
ദരിദ്ര രാജ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നതാണ് ലോകാരോഗ്യസംഘടനയുടെ രീതി. എന്നാൽ ഇതിൽ നിന്നും അമേരിക്ക പിൻമാറുന്നതോടെ ലോകാരോഗ്യസംഘടനയുടെ പ്രവർത്തനം താളം തെറ്റും.
Read Also: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
പരിസ്ഥിതി സംരക്ഷണത്തിനായി വിവിധ രാജ്യങ്ങൾ ഒപ്പിട്ട പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായും ട്രംപ് പ്രഖ്യാപിച്ചു. ഒരു വ്യവസായ രാജ്യമായി അമേരിക്ക മാറുന്നതിന് ഈ ഉടമ്പടി തടസ്സമാണെന്നാണ് ട്രംപിന്റെ നിലപാട്. എണ്ണ-പ്രകൃതിവാതക ഖനനം കൂട്ടും.
ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കും. തീരുമാനം ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതോടെ അന്തരീക്ഷത്തെ വിഷമയമാക്കുന്ന വാതകങ്ങളുടെ പുകമയം കുറക്കണമെന്ന ബാധ്യതയിൽ നിന്ന് അമേരിക്ക പിന്നോട്ട് പോവുകയാണ്.
അതേസമയം അധികാരമേറ്റതിന് പിന്നാലെ ട്രംപ് ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനി വഴി ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി കൂടുതൽ ട്രംപ് ടവറുകള്‍ ഇന്ത്യയിൽ നിര്‍മിക്കും. ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ മക്കള്‍ ഇന്ത്യയിലേക്ക് എത്തുമെന്നും റിപ്പോർട്ടുണ്ട്.
ഗുരുഗ്രാമിലും മുബൈയിലും പുനെയിലും നിലവിൽ ട്രംപ് ടവറുകളുണ്ട്. കൊല്‍ക്കത്തയിലും ട്രംപ് ടവര്‍ നിര്‍മിക്കുന്നുണ്ട്. അതിന് പുറമെ ആറ് ട്രംപ് ടവറുകള്‍ കൂടി നോയിഡ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ വിവിധയിടങ്ങളിലായിട്ടായിരിക്കും നിര്‍മിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.