Sharon Murder Case: പുതുവർഷത്തിലെ ആദ്യ തടവുകാരിയായി ഗ്രീഷ്മ, സഹതടവുകാർ റിമാൻഡ് പ്രതികൾ

Sharon Murder Case: സെൻട്രൽ ജയിലിലെ വനിതാ സെല്ലിൽ കൂടുതൽ തടവുകാരെ ഉൾക്കൊള്ളാൻ സൗകര്യം ഇല്ലാത്തതിനാലാണ് അട്ടക്കുളങ്ങര ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയത്.

Written by - Zee Malayalam News Desk | Last Updated : Jan 21, 2025, 01:04 PM IST
  • അട്ടകുളങ്ങര ജയിലിൽ ഈ വർഷം ആദ്യമെത്തുന്ന പ്രതിയാണ് ഗ്രീഷ്മ
  • രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്
  • വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ ഗ്രീഷ്മയുടെ കുടുംബം ഉടൻ തീരുമാനം എടുക്കും
Sharon Murder Case: പുതുവർഷത്തിലെ ആദ്യ തടവുകാരിയായി ഗ്രീഷ്മ, സഹതടവുകാർ റിമാൻഡ് പ്രതികൾ

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ തൂക്കുമരണത്തിന് വിധിക്കപ്പെട്ട ഗ്രീഷ്മ കഴിയുക തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിൽ. ഈ വർഷം അട്ടകുളങ്ങര ജയിലിൽ ആദ്യമെത്തുന്ന പ്രതിയാണ് ഗ്രീഷ്മ. 1 സി 2025 എസ് എസ് ഗ്രീഷ്മ എന്നാണ് ജയിൽ രേഖകളിലെ അടയാളം.

ജയിലിലെ 14ാം ബ്ലോക്കിൽ 11-ാം നമ്പർ സെല്ലിൽ രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്.  സെൻട്രൽ ജയിലിലെ വനിതാ സെല്ലിൽ കൂടുതൽ തടവുകാരെ ഉൾക്കൊള്ളാൻ സൗകര്യം ഇല്ലാത്തതിനാലാണ് അട്ടക്കുളങ്ങര ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. 

Read Also: ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറ്റം, ഇന്ത്യയിൽ വൻ നിക്ഷേപം; ട്രംപ് ലക്ഷ്യം വയ്ക്കുന്നതെന്ത്?

റിമാൻഡ് തടവുകാരിയായി ഒന്നരവർഷത്തോളം ഇതേ ജയിലിൽ തന്നെയാണ് ഗ്രീഷ്മ കഴിഞ്ഞിരുന്നത്. ജയിലിലെ മറ്റു സ്ഥിരം തടവുകാരെ പോലെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പരിഗണിക്കുക. അപ്പീലുകളെല്ലാം തള്ളി വധശിക്ഷ ഉറപ്പായാൽ മാത്രമേ ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റുകയുള്ളൂ. നിലവിൽ അത്തരത്തിൽ മാറ്റിയിട്ടുള്ള ഒരു വനിത തടവുകാരും സംസ്ഥാനത്തെ ജയിലുകളിൽ ഇല്ല.

അതേസമയം വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ ഗ്രീഷ്മയുടെ കുടുംബം ഉടൻ തീരുമാനം എടുക്കും. അഭിഭാഷകരുമായി ഗ്രീഷ്മയുടെ മാതാപിതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും അപ്പീൽ നൽകുക. വധശിക്ഷ ഹൈക്കോടതിയുടെ രണ്ട് അംഗ ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുക. 

Read Also: ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണം; കെ സുധാകരനെ ചോദ്യം ചെയ്യും

ശിക്ഷ വിധിച്ച 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനുള്ള സാവകാശം പ്രതിഭാഗത്തിനുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ നിലനിൽക്കില്ലെന്ന  നിലപാടിലാണ് ഗ്രീഷ്മയുടെ അഭിഭാഷകർ.

ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത 24 വയസ്സുള്ള ഒരു പെൺകുട്ടിയാണെന്നത് ഗ്രീഷ്മയ്ക്ക് അനുകൂല ഘടകം ആയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ പരാതി. കേസിൽ ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയും, മൂന്നാം പ്രതിയായ അമ്മാവൻ നിർമൽ കുമാർ നായർക്ക് മൂന്നുവർഷം തടവുമാണ് കോടതി വിധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News