DCC Treasurer NM Vijayan Death: ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണം; കെ സുധാകരനെ ചോദ്യം ചെയ്യും

DCC Treasurer NM Vijayan Death: എൻഎം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ സുധാകരൻ സമ്മതിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 21, 2025, 10:58 AM IST
  • എൻഎം വിജയൻ്റെ ആത്മഹത്യയിൽ കെ സുധാകരനെ ചോദ്യം ചെയ്യും
  • എൻഎം വിജയന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ
  • എൻഎം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് കെ സുധാകരൻ സമ്മതിച്ചിരുന്നു
DCC Treasurer NM Vijayan Death: ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണം; കെ സുധാകരനെ ചോദ്യം ചെയ്യും

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ തന്റെ സാമ്പത്തിക ബാധ്യത വിശദീകരിച്ച് സുധാകരന്  കത്തെഴുതിയിരുന്നു. ഇത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുന്നത്.

എൻഎം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ സുധാകരൻ സമ്മതിച്ചിരുന്നു. കത്തിൽ പുറത്ത് പറയേണ്ട കാര്യങ്ങൾ ഒന്നുമില്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.  ചോദ്യം ചെയ്യൽ നടത്തേണ്ട തീയതിയെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. 

കേസിൽ ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. ആരോപണ വിധേയനായ കോൺ​ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തി. അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Read Also: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

അതേസമയം പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനും മുൻ ട്രഷറർ കെകെ ഗോപിനാഥനും ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫിന് മുമ്പാകെ ഇന്നും ഹാജരാകും. ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് നാലു മണി വരെ നീണ്ടിരുന്നു. ക്രൈംബ്രാഞ്ച് സിഐ കൂടി ചേർന്നാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്.

എൻഎം വിജയൻ്റെ മരണത്തിൽ ആദ്യം കുടുംബത്തെ കൈവിട്ട നിലപാടാണ് കോൺ​ഗ്രസ് സ്വീകരിച്ചിരുന്നത്. പിന്നീട് വിവാദം കടുത്തതോടെ നിലപാട് മയപ്പെടുത്തുകയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടിരുന്നു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു. തുടക്കത്തിൽ പാർട്ടി നന്നായി ഇടപെട്ടിരുന്നെങ്കിൽ ഇത്രത്തോളം വഷളാകില്ലായിരുന്നു. അച്ഛൻ വിശ്വസിച്ച പാർട്ടിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു. കടബാധ്യത പാർട്ടിയുടേത് എന്ന് നേതാക്കന്മാർ അംഗീകരിച്ചുവെന്നും അന്വേഷണം നടക്കട്ടെയെന്നും കുടുംബം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News