Well water: കിണറുകളിലെ വെള്ളത്തിന് പെട്ടെന്ന് പിങ്ക് നിറം; പ്രദേശവാസികൾ ആശങ്കയിൽ

Well water turned into pink: 100 മീറ്റർ ചുറ്റളവിലുള്ള മൂന്ന് കിണറുകളിലെ വെള്ളം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പിങ്ക് നിറത്തിലാകുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 12:58 PM IST
  • പെരുവയൽ ​ഗ്രാമപഞ്ചായത്തിലെ 17-ാം വാ‍ർഡായ കീഴ്മാടാണ് സംഭവമുണ്ടായത്.
  • പ്രദേശത്തെ മൂന്ന് വീടുകളിലെ കിണറിന്റെ വെള്ളം പെട്ടെന്ന് പിങ്ക് നിറമായി മാറി.
  • കിണറുകളിലെ വെള്ളത്തിന് ഞായറാഴ്ചയാണ് നിറവ്യത്യാസം കാണപ്പെട്ടത്.
Well water: കിണറുകളിലെ വെള്ളത്തിന് പെട്ടെന്ന് പിങ്ക് നിറം; പ്രദേശവാസികൾ ആശങ്കയിൽ

കോഴിക്കോട്: ഒരു പ്രദേശത്തെ വെള്ളത്തിന് പെട്ടെന്നുണ്ടായ നിറം മാറ്റം പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. കോഴിക്കോട് പെരുവയൽ ​ഗ്രാമപഞ്ചായത്തിലെ 17-ാം വാ‍ർഡായ കീഴ്മാടാണ് സംഭവമുണ്ടായത്. പ്രദേശത്തെ മൂന്ന് വീടുകളിലെ കിണറിന്റെ വെള്ളം പെട്ടെന്ന് പിങ്ക് നിറമായി മാറുകയായിരുന്നു. 

കീഴ്മാട് പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന് ഞായറാഴ്ചയാണ് നിറവ്യത്യാസം കാണപ്പെട്ടത്. 100 മീറ്റർ ചുറ്റളവിലെ മൂന്ന് കിണറുകളിലെ വെള്ളം പെട്ടെന്ന് പിങ്ക് നിറത്തിലാകുകയായിരുന്നു. കിണറുകളിൽ നല്ല തെളിഞ്ഞ വെള്ളമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പെട്ടെന്നാണ് വെള്ളത്തിന് നിറം മാറ്റമുണ്ടായത്.

ALSO READ: താടിയിലെ കുരു പഴുത്ത് വ്രണമായി; 12 വയസുകാരന് മെലിയോയിഡോസിസ് സ്ഥിരീകരിച്ചു, നിരീക്ഷണം ശക്തമാക്കി ആരോ​ഗ്യ വകുപ്പ്

മാത്തോട്ടത്തിൽ അരുൺ എന്നയാളുടെ വീട്ടിലെ കിണറിലാണ് ആദ്യം വെള്ളത്തിന്റെ നിറംമാറ്റം കണ്ടെത്തിയത്. പകൽ 11 മണിയോടെ നേരിയ തോതിലുള്ള നിറം മാറ്റം ശ്രദ്ധയിൽപ്പെട്ടിരുന്നു. കലങ്ങിയതു പോലെയാണ് വെള്ളം ആദ്യം കാണപ്പെട്ടതിനാൽ അത് കാര്യമാക്കിയില്ല. എന്നാൽ  വൈകുന്നേരമായതോടെ വെള്ളത്തിന്റെ നിറം പൂർണമായും പിങ്കായി മാറുകയായിരുന്നു. 

അരുണിന്റെ വീടിന് തൊട്ടടുത്തുള്ള മാത്തോട്ടത്തിൽ രാജീവ്, മാത്തോട്ടത്തിൽ വിജയരാഘവൻ എന്നിവരുടെ വീടുകളിലെ കിണറുകളിലും  വൈകുന്നേരത്തോടെ സമാനമായ സ്ഥിതിയായി. കുന്നിൻ ചെരിവിലായി ഉയർന്നു നിൽക്കുന്ന പറമ്പാണിത്. ഇക്കാലമത്രയും ശുദ്ധജലമാണ് ഈ കിണറുകളിൽ നിന്ന് ലഭിച്ചിരുന്നത്. നിലവിലുണ്ടായ വെള്ളത്തിന്റെ നിറം മാറ്റം പ്രദേശവാസികളെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. 

വെള്ളത്തിന്റെ നിറം മാറാൻ എന്താണ് കാരണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് നാട്ടുകാർ. ഓണവുമായി ബന്ധപ്പെട്ട അവധി ദിനങ്ങളായതിനാൽ വെള്ളത്തിന്റെ വിശദമായ ശാസ്ത്രീയ പരിശോധന നടന്നിട്ടില്ല. നിലവിൽ നിറം മാറ്റമുണ്ടായ കിണറുകൾ വീട്ടുകാർ ഉപയോ​ഗിക്കുന്നില്ല. വെള്ളത്തിന്റെ നിറം മാറ്റം മറ്റു കിണറുകളിലേയ്ക്കും വ്യാപിക്കുമോ എന്നാണ് പ്രദേശവാസികളുടെ ആശങ്ക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News