പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് പേർ കസ്റ്റഡിയില്‍

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ  

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 06:30 PM IST
  • സിജോ, ജോയ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
  • ഇരുവരും ചാലക്കുടി സ്വദേശികളാണ്
  • ഒളിവിൽ കഴിഞ്ഞ പ്രതികളെ എറണാകുളം റെയിൽവേ പൊലീസാണ് കസ്റ്റഡിയിലെടുത്തത്
പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് പേർ കസ്റ്റഡിയില്‍

തൃശൂർ : അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ.  സിജോ, ജോയ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ചാലക്കുടി സ്വദേശികളാണ്. ഒളിവിൽ കഴിഞ്ഞ പ്രതികളെ എറണാകുളം റെയിൽവേ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശിനിക്ക് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അതിക്രമമുണ്ടായത്. പ്രതികള്‍ കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നുമാണ് പരാതി. മദ്യപിച്ച 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്. 

അതിക്രമം ചെറുത്ത മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നാണ് പെൺകുട്ടിയും കുടുംബവും വിശദീകരിച്ചത്. സംഭവത്തിൽ തൃശൂർ റെയിൽവേ പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News