കഴക്കൂട്ടത്തെ പോലീസ് നടപടിയെ വിമർശിച്ച് വി മുരളീധരൻ, അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറരുത്

വികസനത്തിന്റെ പേരിൽ ജനങ്ങളെ അടിച്ചമർത്താനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ അത് നോക്കിനിൽക്കില്ല

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 07:16 PM IST
  • അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ പോലീസിനെ കയറൂരി വിടുകയല്ല വേണ്ടതെന്നും മുരളീധരൻ
  • ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതികൾ നടപ്പിലാക്കുക എന്നുള്ളതാണ് ജനാധിപത്യം
കഴക്കൂട്ടത്തെ പോലീസ് നടപടിയെ വിമർശിച്ച് വി മുരളീധരൻ, അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറരുത്

ഡൽഹി: ജനങ്ങളെ ചവിട്ടി വീഴ്ത്തുന്നതാണോ പിണറായി വിജയൻ പറഞ്ഞ വികസനത്തിൻ്റെ സ്വദ് എന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ.  മുഖ്യമന്ത്രി പിണറായി വിജയന്  ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കുയാണ് വേണ്ടതെന്നും അല്ലാതെ അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ പോലീസിനെ കയറൂരി വിടുകയല്ല  വേണ്ടതെന്നും മുരളീധരൻ.

തിരുവനന്തപുരത്ത് സിൽവർ ലൈൻ കടന്നുപോകുന്ന വഴികളിലൂടെ സഞ്ചരിച്ച് അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയതാണ്. അധികാരസ്ഥാനത്ത് ഇരിക്കുന്നവർ നൽകുന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ മുകളിൽ കുതിരകയറാനും ജനങ്ങളെ ചവിട്ടി വീഴ്ത്താനും പോലീസ് മുതിരുന്നതെങ്കിൽ ജനാധിപത്യത്തിൽ ജനങ്ങളാണ് പരമമായ ഭരണാധികാരികൾ എന്ന്  പോലീസുകാർ മനസ്സിലാക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതികൾ നടപ്പിലാക്കുക എന്നുള്ളതാണ് ജനാധിപത്യം. ഇന്ത്യ സ്വകാര്യ സ്വത്തവകാശമുള്ള  രാജ്യമാണ് അങ്ങനെ ഒരു രാജ്യത്ത് വികസനത്തിന്റെ പേരിൽ ജനങ്ങളെ അടിച്ചമർത്താനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ അത് നോക്കിനിൽക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കെ റെയിലിനെതിരായ ജനങ്ങളുടെ പ്രതിഷേധങ്ങൾക്കൊപ്പം ഭാരതീയ ജനതാ പാർട്ടി നിൽക്കും. ജനങ്ങളുടെയും ഒരുതരി മണ്ണുപോലും അവരുടെ  അനുവാദമില്ലാതെ ഏറ്റെടുക്കാമെന്ന് സംസ്ഥാന സർക്കാർ വ്യാമോഹിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു.

മുൻപ് കെ റെയിൽ കടന്നു പോകുന്ന തിരുവനന്തപുരത്തെ പ്രദേശങ്ങളിൽ കേന്ദ്രമന്ത്രി സന്ദർശനം നടത്തിയിരുന്നു. അന്ന് സിപിഎം കൗൺസിലറുടെ വീട്ടിൽ എത്തിയ മുരളീധരനോട് തങ്ങളുടെ വീടും സ്ഥലവും കെ-റെയിലിന് വേണ്ടി ഏറ്റെടുക്കുന്നതിനോട് യോജിപ്പാണെന്ന് വീട്ടുകാർ പറഞ്ഞത് വാർത്തയായിരുന്നു. തിരുവനന്തപുരത്തെ കെ റെയിലിനെതിരായ ബിജെപിയുടെ പ്രതിഷേധങ്ങൾക്ക് വി മുരളീധരൻ തന്നെയാണ് പലപ്പോഴും നേരിട്ടെത്തി നേതൃത്വം വഹിക്കുന്നതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News