പള്ളികളിലെ വിവാദ സർക്കുലർ ; മയ്യിൽ എസ്എച്ചഒയെ സ്ഥലം മാറ്റി തലയൂരി സർക്കാർ

Prophent Remark Controversy എസ്എച്ചഒയുടെ അറിയിപ്പ് സോഷ്യൽ മീഡിയയിൽ വിവാദമായതിനെ തുടർന്നാണ് അഭ്യന്തര വകുപ്പിന്റെ നടപടി. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2022, 07:08 PM IST
  • എസ്എച്ചഒയെ മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് തലശ്ശേരി കോസ്റ്റൽ പോലീസിലേക്ക് മാറ്റി.
  • എസ്എച്ചഒ ബിജു പ്രകാശനിനെതിരെയാണ് ഡിജിപി നടപടിയെടുത്ത് ഉത്തരവിറക്കിയത്.
  • എസ്എച്ച്ഒയുടെ നടപടിയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തെത്തിയിരുന്നു.
പള്ളികളിലെ വിവാദ സർക്കുലർ ; മയ്യിൽ എസ്എച്ചഒയെ സ്ഥലം മാറ്റി തലയൂരി സർക്കാർ

കണ്ണൂർ : രാജ്യത്ത് വിവാദമായ പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുസ്ലീം പള്ളികളിലെ പ്രസംഗങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട മയ്യിൽ എസ്എച്ചഒയ്ക്കെതിരെ നടപടിയുമായി ആഭ്യന്തര വകുപ്പ്. എസ്എച്ചഒയെ മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് തലശ്ശേരി കോസ്റ്റൽ പോലീസിലേക്ക് മാറ്റി. എസ്എച്ചഒ ബിജു പ്രകാശനിനെതിരെയാണ് ഡിജിപി നടപടിയെടുത്ത് ഉത്തരവിറക്കിയത്. എസ്എച്ച്ഒയുടെ നടപടിയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തെത്തിയിരുന്നു. 

എസ്എച്ചഒയുടെ അറിയിപ്പ് സോഷ്യൽ മീഡിയയിൽ വിവാദമായതിനെ തുടർന്നാണ് അഭ്യന്തര വകുപ്പിന്റെ നടപടി. പള്ളികളിൽ വെള്ളിയാഴ്ച ജുമഅ നമസ്കാരത്തിന് ശേഷം നടത്തി വരുന്ന പ്രഭാഷണത്തിൽ സാമുധായിക സൗഹാർദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ പാടില്ലയെന്നാണ് മയ്യിൽ എസ്എച്ചഒ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അത്തരത്തിൽ പരാതി ലഭിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എച്ച്ഒയുടെ മുന്നറിയിപ്പിൽ പറയുന്നു.

ALSO READ : രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമം നടക്കുകയാണ് കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ: വി ഡി സതീശൻ

സർക്കാരിന്റെ കാഴ്ചപാടിനും അനവസരത്തിലുമാണ് എസ്എച്ച്ഒയുടെ മുന്നറിയിപ്പ് ഇതു സംബന്ധിച്ച് സർക്കാരിനെതിരെ തെറ്റിധാരണയുണ്ടാക്കുവിധം പ്രചാരണം നടക്കുന്നതിലേക്ക് സംഭവം വഴിവച്ചുയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതെ തുടർന്നാണ് എസ്എച്ചഒയെ സ്ഥലം മാറ്റികൊണ്ടുള്ള ഡിജിപിയുടെ ഉത്തരവിറക്കിയത്.

എസ്എച്ചഒയുടെ നോട്ടീസിനെതിരെ കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബലറാം നോട്ടീസിന്റെ ലക്ഷ്യമെന്താണെന്ന് ചോദ്യ ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. വെണ്ണലയിലെ പിസി ജോർജിന്റെ വിദ്വേഷ പ്രസംഗവും പാല ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദും നടന്നത് ആരാധനാലയങ്ങളിലായിരുന്നു. പക്ഷെ എന്തുകൊണ്ട് മുസ്ലീ ആരാധനാലയങ്ങളിൽ നോട്ടീസ് എന്ന് ചോദ്യം ചെയ്തു കൊണ്ട് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News