പിജെ കുര്യനും സിപിഎമ്മിലേക്ക് പോകുമെന്ന് കെഎം ഷാജഹാൻ

പിജെ കുര്യനും സിപിഎമ്മിലെത്തുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ഷാജഹാൻ സീ ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കവേ പറ‍ഞ്ഞു

Written by - Zee Malayalam News Desk | Last Updated : Apr 18, 2022, 09:16 AM IST
  • കെവി തോമസിന് പിന്നാലെ പിജെ കുര്യനും സിപിഎമ്മിൽ പോകുമെന്ന് കെഎം ഷാജഹാൻ
  • സീ ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഷാജഹാൻറെ പ്രതികരണം
  • പാർട്ടിയെ തള്ളിപ്പറയുന്ന രീതി സിപിഎമ്മിലായിരുന്നെങ്കിൽ പറയുന്നയാൾ കഷണം കഷണമായേനെ എന്ന് ഷാജഹാൻ പരിഹസിച്ചു
പിജെ കുര്യനും സിപിഎമ്മിലേക്ക് പോകുമെന്ന് കെഎം ഷാജഹാൻ

തിരുവനന്തപുരം: കെവി തോമസിന് പിന്നാലെ പിജെ കുര്യനും കോൺഗ്രസ് വിടുമെന്ന് കെഎം ഷാജഹാൻ. സീ മലയാളം ന്യൂസിൻ്റെ ഡിബേറ്റിലാണ് ഷാജഹാൻ്റെ പ്രതികരണം. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് പിണറായി വിജയനെ പുകഴ്ത്തുകയും കോൺഗ്രസിനെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന കെവി തോമസിനെപ്പോലെയുള്ളവരുടെ അധികാരത്തിൻ്റെ എല്ലാ മത്തും നുകർന്ന ശേഷം അധികാരം ലഭിക്കാതെയാകുമ്പോൾ പാർട്ടിയെ തള്ളിപ്പറയുന്ന രീതി സിപിഎമ്മിലായിരുന്നെങ്കിൽ പറയുന്നയാൾ കഷണം കഷണമായേനെ എന്ന് ഷാജഹാൻ പരിഹസിച്ചു. സൂര്യനെല്ലി വിവാദമുണ്ടായപ്പോൾ സംരക്ഷിച്ച പാർട്ടിയുടെ അധ്യക്ഷനെപ്പോലും തള്ളിപ്പറയുന്ന പിജെ കുര്യനും നാളെ സിപിഎമ്മിലെത്തുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും ഷാജഹാൻ സീ ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കവേ പറ‍ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News