Kv Thomas: പ്രഖ്യാപിത ശത്രു, കെ.വി തോമസിനെ ഇനി ആവശ്യമില്ലെന്ന് കെ. സുധാകരൻ

വെള്ളിയാഴ്ചയാണ് സിപിഎം പാർട്ടി കോൺഗ്രസ്സ് സെമിനാറിൽ പങ്കെടുക്കാനായി കെവി തോമസ് കണ്ണൂരിലെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 09:25 PM IST
  • ഐസിസി നേതൃത്വത്തിന് കെപിസിസി കത്ത് നൽകിയിട്ടുണ്ട്
  • കേന്ദ്രം നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരൻ
  • നേരത്തെയുള്ള ധാരണ പ്രകാരമാണ് തോമസ് പ്രവർത്തിച്ചത്
Kv Thomas: പ്രഖ്യാപിത ശത്രു, കെ.വി തോമസിനെ ഇനി ആവശ്യമില്ലെന്ന് കെ. സുധാകരൻ

കണ്ണൂർ: കെ.വി തോമസിനെ ഇനി കോൺഗ്രസിന് ആവശ്യമില്ലെന്ന് കെ പി സി സി പ്രസിഡന്റ്‌ കെ. സുധാകരൻ. പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് തോമസ്. ഇനി തോമസിന് എന്തും പറയാം. അദ്ദേഹം കച്ചവടം നടത്തി നിൽക്കുകയാണ്. നേരത്തെയുള്ള ധാരണ പ്രകാരമാണ് തോമസ് പ്രവർത്തിച്ചതെന്നും തോമസിന് വ്യക്തിത്വം ഇല്ലെന്നും കെ സുധാകരൻ.

സെമിനാറിൽ പങ്കെടുത്ത തുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിന് കെപിസിസി കത്ത് നൽകിയിട്ടുണ്ട്. കത്ത് പരിശോധിച്ച ശേഷം കേന്ദ്രം നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. വിവാദങ്ങൾക്കിടെ വെള്ളിയാഴ്ചയാണ് സിപിഎം പാർട്ടി കോൺഗ്രസ്സ് സെമിനാറിൽ പങ്കെടുക്കാനായി കെവി തോമസ് കണ്ണൂരിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News