Karnataka ATM Robbery: കർണാടകയിലെ എടിഎമ്മിൽ വൻ കവർച്ച; ജീവനക്കാരനെ കൊന്ന് പണം കവർന്നു

Karnataka ATM Heist: സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി എടിഎമ്മിൽ നിന്ന് 93 ലക്ഷം രൂപ കവർന്നു. എടിഎമ്മിൽ പണം നിറയ്ക്കാൻ വന്നപ്പോഴാണ് കവർച്ച നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 16, 2025, 03:16 PM IST
  • സുരക്ഷാ ജീവനക്കാരനായ വെങ്കിടേഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു
  • ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു
  • തുടർന്ന് പണമടങ്ങിയ പെട്ടി ഇവർ ബൈക്കിലാണ് കൊണ്ടുപോയത്
Karnataka ATM Robbery: കർണാടകയിലെ എടിഎമ്മിൽ വൻ കവർച്ച; ജീവനക്കാരനെ കൊന്ന് പണം കവർന്നു

ബെം​ഗളൂരു: കർണാടകയിലെ ബീദറിൽ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി എടിഎമ്മിൽ നിന്ന് 93 ലക്ഷം രൂപ കവർന്നു. എടിഎമ്മിൽ പണം നിറയ്ക്കാൻ വന്നപ്പോഴാണ് കവർച്ച നടത്തിയത്. ബൈക്കിലെത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. കവർച്ച തടയാൻ ശ്രമിച്ച മറ്റൊരു ജീവനക്കാരന് നേരെയും സംഘം വെടിയുതിർത്തു.

ന​ഗരഹൃദയത്തിലാണ് പട്ടാപ്പകൽ കവർച്ച നടത്തിയത്. രാവിലെ പതിനൊന്നരയോട് കൂടിയാണ് എടിഎമ്മിൽ പണം എത്തിക്കാനായി രണ്ട് സുരക്ഷാ ജീവനക്കാർ എത്തിയത്. ബാങ്കിനോട് ചേർന്ന എടിഎമ്മിന് അടുത്തായാണ് വാഹനം നിർത്തിയത്. ഇവർക്ക് പിന്നാലെയെത്തിയ കവർച്ചാ സംഘം ഇവരുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം വെടിവെച്ചുവീഴ്ത്തിയാണ് പണം കവർന്നത്.

സുരക്ഷാ ജീവനക്കാരനായ വെങ്കിടേഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. തുടർന്ന് പണമടങ്ങിയ പെട്ടി ഇവർ ബൈക്കിലാണ് കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കവർച്ചക്കാരെ തടയുന്നതിനായി നാട്ടുകാർ ഇവർക്ക് നേരെ കല്ലെറിഞ്ഞതായും റിപ്പോർട്ടുണ്ട്.

പോലീസ് എത്തുന്നതിന് മുൻപ് അക്രമികൾ രക്ഷപ്പെട്ടു. എസ്പി നേതൃത്വത്തിലും മറ്റൊരു സംഘവുമായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് ന​ഗരത്തിൽ പരിശോധന നടത്തുന്നത്. കവർച്ചാ സംഘത്തിനായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News