Bathing in Winter: തണുപ്പുകാലത്ത് കുളിക്കാറില്ലേ! ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Bathing in Winter: തണുപ്പുകാലത്ത് ശരീരം ശുചിയാക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെ?

തണുപ്പുകാലത്ത് കുളിക്കാന്‍ മടികാണിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ പൊതുവേദികളില്‍ അത് തുറന്ന് പറയാന്‍ പലരും തയ്യാറാകാറില്ല. ശൈത്യകാലത്ത് കുളിക്കാതിരിക്കുന്നത് അത്ര മോശം കാര്യമല്ല.

 

1 /5

ഇടയ്ക്കിടെ കുളിക്കുന്നത്  ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ തണുപ്പുകാലത്ത് കുളി പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നും വിദഗ്ധര്‍  പറയുന്നു. തണുപ്പുകാലത്ത് ശരീരം ശുചിയാക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം

2 /5

ചെറുചൂടുള്ള വെള്ളത്തിലെ കുളി: തണുപ്പുകാലത്ത് നല്ല ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളുടെ ചര്‍മം വരണ്ടതാക്കും. പകരം ചെറുചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രമിക്കുക.

3 /5

ശരീരം വൃത്തിയാക്കുക: ശരീരത്തില്‍ ദുര്‍ഗന്ധമുണ്ടാകുന്ന ഭാഗങ്ങള്‍ വൃത്തിയാക്കുക. കക്ഷം, കാലുകള്‍ എന്നിവ ശുചിയാക്കിവെയ്ക്കണം.

4 /5

മോയ്‌സ്ചറൈസര്‍: കുളിയ്ക്ക് ശേഷം മോയ്‌സ്ച്വറൈസര്‍ ഉപയോഗിക്കുന്നത് ശീലമാക്കണം. അതിലൂടെ ചര്‍മ്മം വരണ്ടുണങ്ങുന്നത് തടയാന്‍ സാധിക്കും.

5 /5

വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കണം: വീര്യം കൂടിയ സോപ്പുകള്‍ ത്വക്കിലെ സ്വഭാവിക എണ്ണമയം ഇല്ലാതാക്കുന്നു. അതിനാല്‍ വീര്യം കുറഞ്ഞ സോപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola