Shukra Nakshatra Parivartan: സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഘടകമായ ശുക്രൻ അതിൻ്റെ രാശി മാറാൻ പോകുകയാണ്.
Venus Transit in Pooruruttathi Nakshathra: ശുക്രൻ്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. ശുക്രൻ ജനുവരി 17 ന് രാവിലെ 7:51 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.
Shukra Nakshatra Gochar 2025: നവഗ്രഹങ്ങളിലെ ഒരു പ്രത്യേക ഗ്രഹമാണ് ശുക്രൻ. അതുകൊണ്ടുതന്നെ ഈ ഗ്രഹത്തിൻ്റെ രാശിചക്രത്തിലെ മാറ്റം 12 രാശിക്കാരുടെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കും.
സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ രാശിക്കൊപ്പം നക്ഷത്ര മാറ്റവും നടത്താറുണ്ട്. ജനുവരി 17 ന് രാവിലെ 7:51 ന് ശുക്രൻ പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.
വ്യാഴത്തിൻ്റെ രാശിയിൽ ശുക്രൻ്റെ വരവ് ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഇതിലൂടെ ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ അറിയാം...
കുംഭം (Aquarius): ശുക്രൻ പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ ഈ രാശിയുടെ ലഗ്നഭാവത്തിലാണ് നിൽക്കുന്നത്. ശുക്രൻ്റെ രാശിമാറ്റം ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, സന്തോഷവും സമൃദ്ധിയും ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
മേടം (Aries): ധനദാതാവായ ശുക്രൻ പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ച് ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ എത്തും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും വലിയ വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും, കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ അവസാനിക്കും. കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ലഭിക്കും.
മിഥുനം (Gemini): ഈ രാശിയിലുള്ളവർക്ക് ശുക്രൻ വ്യാഴത്തിൻ്റെ നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ഗുണം ചെയ്യും. ഇവർക്ക് എല്ലാ മേഖലകളിലും വലിയ സാമ്പത്തിക നേട്ടങ്ങളോടൊപ്പം വിജയവും നേടാനാകും. ഒൻപതാം ഭാവത്തിൽ ശുക്രൻ്റെ സാന്നിധ്യം ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പൂർണ പിന്തുണ ലഭിക്കും. ജീവിതത്തിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. ശുക്രൻ്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് ദൂരയാത്രയ്‌ക്കോ വിദേശയാത്രയ്‌ക്കോ അവസരം, ഉന്നത വിദ്യാഭ്യാസത്തിൻ്റെ വാതിലുകൾ തുറക്കും. കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ഉണ്ടാകും, മാതാപിതാക്കളിൽ നിന്നും ഗുരുവിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, ആത്മവിശ്വാസം വർദ്ധിക്കും.
തുലാം (Libra): ശുക്രൻ്റെ നക്ഷത്രമാറ്റം ഇവർക്കും സ്പെഷ്യൽ ആയിരിക്കും. ശുക്രൻ്റെ നക്ഷത്ര മാറ്റം തുലാം രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതി, ദൗർഭാഗ്യം നീങ്ങും, കഠിനാധ്വാനത്തിൻ്റെ പൂർണ്ണ ഫലം, ബിസിനസ്സിൽ സാമ്പത്തിക നേട്ടം.
വൃശ്ചികം (Scorpio): ഇവർക്കും ശുക്രന്റെ നക്ഷത്ര മാറ്റം ഏറെ ഗുണം ചെയ്യും. ഈ സമയത്ത് ഇവർക്ക് എല്ലാ മേഖലയിലും വിജയം, വസ്തുവകകളും വാഹനങ്ങളും വാങ്ങുന്നതിനുള്ള ശക്തമായ സാധ്യത, ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിൽ അതിനുള്ള അനുകൂല സമയമാണ്. ആഗ്രഹങ്ങൾ ഉടൻ പൂർത്തീകരിക്കും.
മകരം (Capricorn): ഇവർക്കും ഈ നക്ഷത്ര മാറ്റം വളരെ ശുഭകരമായിരിക്കും. ഈ കാലയളവിൽ, നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനൊപ്പം സാമ്പത്തിക നേട്ടത്തിനും സാധ്യത. പൂർവിക സ്വത്തുക്കൾ ലഭിക്കുമെന്ന് സൂചന, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)