കോയമ്പത്തൂർ: ഇഷ യോഗ സെന്ററിൽ രണ്ടു ദിവസത്തെ പൊങ്കൽ ആഘോഷം നടന്നു. ആദിയോഗി ശിലക്കു മുന്നിൽ വളരെ ആർഭാടമായിട്ടാണ് പൊങ്കൽ കൊണ്ടാടിയത്. നാടൻ പശുക്കളുടെ പ്രദർശനവും ഗ്രാമീണ കലാപരിപാടികളോടും കൂടി നടന്ന ആഘോഷം ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
പരമ്പരാഗത രീതിയിൽ എല്ലാ വർഷവും ഇഷയിൽ പൊങ്കൽ ആഘോഷം നടത്താറുണ്ട്. ഈ ആഘോഷങ്ങൾ വലിയ ജനപ്രീതി നേടാറുമുണ്ട്. ഇത്തവണത്തെ പൊങ്കൽ ആഘോഷത്തിൽ സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആദിവാസികളും, സന്നദ്ധപ്രവർത്തകരും, ആശ്രമ വാസികളും ചേർന്ന് മൺ കലത്തിൽ പൊങ്കൽ പാകം ചെയ്തു.
കൃഷിയിൽ വളരെ പ്രധാന പങ്കുവഹിക്കുന്ന കന്നുകാലികളോടുള്ള ആദര സൂചകമായി ഇഷയിൽ വളർത്തുന്ന നടൻ പശുക്കളെ ആരാധിച്ചു. കാങ്കയം, ഓങ്കോൾ, കാങ്ക്രെജ്, ഉംബ്ലാച്ചേരി, ഗീർ എന്നീ ഇനങ്ങൾ ഉൾപ്പെടെ ഏകദേശം 23 ഇനം കന്നുകാലികളുടെ പ്രദർശനം ആഘോഷ പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. എഴുന്നൂറ് കണക്കിന് കന്നുകാലികളെ പരിപാലിച്ചു വരുന്ന ഇഷയിലെ ഗോശാല ഈ പ്രദർശനത്തിൽ പ്രധാന പങ്ക് വഹിച്ചു.
തൂത്തുക്കുടി സക്ക ആർട്ട് ട്രൂപ്പ് അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികൾ തമിഴ്നാടിന്റെ തനതു പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു. ഒയിലാട്ടം, പറയാട്ടം, കരഗാട്ടം എന്നിവയും മറ്റ് 7 തരത്തിലുള്ള നാടോടി നൃത്ത രൂപങ്ങളും കാണികളെ ഹരം കൊള്ളിച്ചു.
വൈകുന്നേരം 7 മണിക്ക് ഗംഭീരമായ ആദിയോഗി ദർശനത്തോടെ മഹത്തായ ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു.
പൊങ്കൽ അവധി ദിവസങ്ങളിലെ ലക്ഷകണക്കിന് സന്ദർശകരുടെ ആഗമനം ഈ ആഘോഷ വേളയെ അവിസ്മരണീയമാക്കി മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.