Budhaditya Rajayog 2025: ഫെബ്രുവരിയിൽ തലവര മാറുന്നത് ഈ നാല് രാശിക്കാരുടെ; ബുധാദിത്യ രാജയോ​ഗം നൽകും വൻ നേട്ടങ്ങൾ!

ബുധനും സൂര്യനും ഒന്നിക്കുമ്പോഴാണ് ബുധാദിത്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇത് ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തും.

  • Jan 16, 2025, 12:15 PM IST
1 /5

രാജയോഗങ്ങളിൽ ശ്രേഷ്ഠമാണ് ബുധാദിത്യ രാജയോഗം. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.

2 /5

മേടം (Aries): മേടം രാശിക്കാർക്ക് എണ്ണിയാലൊടുങ്ങാത്ത സൌഭാഗ്യങ്ങളുണ്ടാകും. ഇവർ തൊട്ടതെല്ലാം പൊന്നാകും. സാമ്പത്തിക ബാധ്യതകൾ തീർക്കും. കുടുംബ സ്വത്ത് ലഭിക്കും. കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും. ജോലിയിലും ബിസിനസിലും വളർച്ചയുണ്ടാകും. സമ്പാദ്യം ഇരട്ടിയാകും.

3 /5

തുലാം (Libra): തുലാം രാശിക്കാർക്ക് സമ്പത്ത് വർധിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. വരുമാനം വർധിക്കും. ജീവിതത്തിൽ നിന്ന് കഷ്ടപ്പാടുകൾ ഇല്ലാതാകും. സമ്പത്തും സൽപേരും വർധിക്കും. കുടുംബത്തോടൊപ്പം വിദേശത്ത് പോകാനും താമസമാക്കാനും സാധിക്കും.

4 /5

ധനു (Sagittarius): ധനു രാശിക്കാർക്ക് അളവില്ലാത്ത സമ്പത്ത് വന്നുചേരും. പൂർവ്വിക സ്വത്തിൽ നിന്ന് ഭാഗം ലഭിക്കും. ഭൂമി വാങ്ങാനും പുതിയ വീട് നിർമിക്കാനും സാധിക്കും. പുതിയ വാഹനം വാങ്ങാനും യോഗം ഉണ്ടാകും.

5 /5

കന്നി (Virgo): കന്നി രാശിക്കാർക്ക് മുടങ്ങിക്കിടന്ന പല കാര്യങ്ങളും നടപ്പാക്കാനാകും. കഷ്ടപ്പാടുകൾ അകലും. വിദ്യാർഥികൾക്ക് വിദ്യയിൽ ശോഭിക്കാനാകും. ബിസിനസുകാർക്ക് അനുകൂല സമയം. ഇവർക്ക് വലിയ ലാഭം നേടാനാകും. ജോലിക്കാർക്ക് വരുമാനം വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola