കൽപ്പറ്റ: വയനാട്ടിൽ വൻ ലഹരിവേട്ട. പൊഴുതനയിൽ 11.300 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ചു വെച്ച കുറ്റത്തിന് പൊഴുതന സ്വദേശിയായ കാരാട്ട് വീട്ടിൽ ജംഷീർ അലി, ആലപ്പുഴ സ്വദേശിയായ സൗമ്യഭവനം വീട്ടിൽ സുരേഷ് എന്നിവരെ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
പൊഴുതന ടൗണിന് സമീപമുള്ള നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടുക്കള ഭാഗത്ത് കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ജംഷീർ അലി നിരവധി മയക്കു മരുന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണ്. വയനാട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരാണ് പിടികൂടിയ ജംഷീർ അലിയും സുരേഷും. ജംഷീർ അലി കാപ്പ ചുമത്തി നാടുകടത്തിയിരുന്ന വ്യക്തി കൂടിയാണ്.
ALSO READ: പെൻഷൻ മുടങ്ങി, ഭിക്ഷ യാചിച്ചു; മറിയക്കുട്ടിയുടെ വീട്ടിൽ സുരേഷ് ഗോപി എത്തി
കള്ളനോട്ട് മാറാൻ എത്തി; മധ്യവയസ്കൻ അറസ്റ്റിൽ
തിരുവനന്തപുരം: കിളിമാനൂരിൽ കള്ളനോട്ടു മാറാൻ എത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പത്തനാപുരം, നടക്കുന്ന് മുറിയിൽ, പാതിരിക്കൽ ഭാഗത്ത്, ആനാകുഴി പുത്തൻ വീട്ടിൽ അബ്ദുൾ റഷീദ് (60) എന്നയാളെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ തൊളിക്കുഴിയിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.
കാറിലെത്തിയ മധ്യവയസ്കൻ തൊളിക്കുഴി, മിഷ്യൻകുന്നിലെ കടകളിൽ കയറി സാധനങ്ങൾ വാങ്ങിയ ശേഷം 500 രൂപയുടെ നോട്ട് നൽകുകയും ബാക്കി വാങ്ങിയ ശേഷം കാറിൽ കയറി പോകാൻ ഒരുങ്ങുമ്പോൾ കച്ചവടക്കാർക്കു നൽകിയ നോട്ടിൽ സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചതിൽ നിന്ന് ഇയാളുടെ പക്കൽ നിന്നും 500 രൂപയുടെ 17 കള്ളനോട്ടുകളും, വ്യാജ നോട്ടുകൾ വിനിമയം ചെയ്ത് കിട്ടിയ അസൽ നോട്ടുകളും, മൊബൈൽ ഫോണും കണ്ടെടുത്തു.
പിടിയിലായ പ്രതി സംസ്ഥാനത്തെ നിരവധി കള്ളനോട്ടു കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് എസ് എച്ച് ഒ ബി.ജയൻ, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.