Malappuram: മലപ്പുറത്ത് ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസിനും ലോറിക്കും ഇടിയില്‍പെട്ട് ഒരാൾക്ക് ദാരുണാന്ത്യം

കോട്ടപ്പുറത്തെ ഒരു ഷോപ്പിലേക്ക് ​ഗ്ലാസ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗ്ലാസ് സിദ്ദിഖിന്റെ ദേഹത്ത് പതിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 05:14 PM IST
  • ലോറിയില്‍നിന്നും ഗ്ലാസ് ഇറക്കുന്നതിനിടെ ഗ്ലാസ് ദേഹത്ത് വീണാണു ചുമട്ടു തൊഴിലാളിയായ കൊട്ടാരം സ്വദേശി സിദ്ദിഖ് മരിച്ചത്.
  • തമിഴ്‌നാട്ടില്‍ നിന്നും ഗ്ലാസ് ലോഡുമായി വന്നതായിരുന്നു ലോറി.
  • വളാഞ്ചേരി കോട്ടപ്പുറം ജുമാ മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്, ഗ്ലാസ് ഷോപ്പിലേക്കായി എത്തിച്ച ഗ്ലാസ്സാണ് ലോറിയില്‍ നിന്നും തെന്നിവീണത്.
Malappuram: മലപ്പുറത്ത് ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസിനും ലോറിക്കും ഇടിയില്‍പെട്ട് ഒരാൾക്ക് ദാരുണാന്ത്യം

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസിനും ലോറിക്കും ഇടിയില്‍ കുടുങ്ങി ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊട്ടാരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ലോറിയില്‍നിന്നും ഗ്ലാസ് ഇറക്കുന്നതിനിടെ ഗ്ലാസ് ദേഹത്ത് വീണാണു ചുമട്ടു തൊഴിലാളിയായ കൊട്ടാരം സ്വദേശി സിദ്ദിഖ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ഗ്ലാസ് ലോഡുമായി വന്നതായിരുന്നു ലോറി. വളാഞ്ചേരി കോട്ടപ്പുറം ജുമാ മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്, ഗ്ലാസ് ഷോപ്പിലേക്കായി എത്തിച്ച ഗ്ലാസ്സാണ് ലോറിയില്‍ നിന്നും തെന്നിവീണത്. ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിനിടെ ചെരിഞ്ഞ ഗ്ലാസ് സിദ്ദിഖിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ലോറിക്കും ഗ്ലാസ്സിനും ഇടയില്‍ പെട്ട സിദ്ദിഖിനെ രക്ഷപ്പെടുത്തി ഉടന്‍ തന്നെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Lokayuktha: ദുരിതാശ്വാസ നിധി കേസ്; ഹർജിക്കാരനെ പരിഹസിച്ച് ലോകായുക്ത, കേസ് പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുൾ ബെഞ്ച്‌ ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കേസിലെ ഹർജിക്കാരന്റെ ആവശ്യപ്രകാരമാണ് ജൂൺ 5ലേക്ക് മാറ്റിയത്. ഹര്‍ജിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിക്കുകയും ചെയ്തു. വാദിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരെയെന്നും നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കും തിരക്കില്ലെന്നും ലോകായുക്ത പറഞ്ഞു. കേസ് ലോകായുക്ത ഫുൾ ബഞ്ചിന് വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിയിരുന്നു. ലോകായുക്ത ഉത്തരവ് നിയമാനുസൃതമാണ്. ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി.

വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടതെന്ന് ലോകായുക്ത പറ‍ഞ്ഞു. ഹർജി ലോകായുക്ത ഇന്ന് വിശദമായി വാദം കേട്ട ശേഷം തള്ളുകയായിരുന്നു. ലോകായുക്തയിലും ഉപലോകായുക്തയിലും ഭിന്ന വിധി ആരാണ് പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് ലോകായുക്ത മറുപടി നൽകിയില്ല. ജഡ്ജിമാരുടെ നിഗമനങ്ങൾ ഉത്തരവായി എഴുതി കഴിഞ്ഞാൽ പിന്നെ റിവ്യൂ കേൾക്കാൻ കഴിയുമോ എന്നായിരുന്നു ലോകായുക്തയുടെ ചോദ്യം. 

അതേസമയം ലേകായുക്ത വിശദമായ ഉത്തരവ് പിന്നീട് ഇറക്കും. ഈ ഉത്തരവ് ലഭിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കം തീരുമാനിക്കുമെന്ന് ശശികുമാർ വ്യക്തമാക്കി. അഭിഭ്രായ വ്യത്യാസമുണ്ടായാൽ മൂന്നംഗ ബഞ്ചിന് കൈമാറാമെന്ന് നിയമത്തിൽ വ്യക്തമാണെന്നും  പിന്നെ സംശയമെന്താണെന്ന് ഉപലോകായുക്തയും ചോദിച്ചു. ഹർജിക്കാരന് എന്തുകൊണ്ട് സഹകരിച്ചുകൂടായെന്നും ഉപലോകായുക്ത ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News