Bus Service | കേരള-തമിഴ്നാട് ബസ് സർവീസുകൾ പുനരാരംഭിച്ചു

ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ബസ് സർവീസ് പുനരാരംഭിക്കാനുള്ള നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 09:40 AM IST
  • തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളാണ് പുനരാരംഭിച്ചത്.
  • കേരളത്തിലെ കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് ഇളവ് അനുവദിച്ചത്.
  • ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകൾ പരി​ഗണിച്ച് ബസ് സർവീസ് തുടങ്ങണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
Bus Service | കേരള-തമിഴ്നാട് ബസ് സർവീസുകൾ പുനരാരംഭിച്ചു

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ (Bus Service) പുനരാരംഭിച്ചു. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളാണ് പുനരാരംഭിച്ചത്. കേരളത്തിലെ കോവിഡ് കേസുകൾ (Covid Case) കുറഞ്ഞതോടെയാണ് ഇളവ് അനുവദിച്ചത്. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് (MK Stalin) നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകൾ പരി​ഗണിച്ച് ബസ് സർവീസ് തുടങ്ങണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ബസ് സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്. 

Also Read: LPG Price Hike | വീണ്ടും നടുവൊടിച്ച് പാചക വാതക വില വർധന; വാണിജ്യ സിലിണ്ടറിന് വില കുത്തനെ കൂട്ടി

തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ സർക്കാർ, സ്വകാര്യ ബസുകൾക്ക് നേരത്തെ അനുമതി നൽകിയിരുന്നു. തമിഴ്നാട്ടിൽ കൂടുതൽ ഇളവുകളോടെ കോവിഡ് നിയന്ത്രണങ്ങൾ 15 വരെ നീട്ടിയിട്ടുണ്ട്.

Also Read: Omicron | ഒമിക്രോൺ വ്യാപനം; ജാഗ്രത പാലിക്കണമെന്ന് ഐഎംഎ

അതേസമയം ഒമിക്രോൺ (omicron)വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ വീട്ടിലെത്തി നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള പ്രത്യേക നിയന്ത്രണം കേരളത്തിലും തുടങ്ങി. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ ആര്‍ ടിപിസിആര്‍ പരിശോധനക്ക് ശേഷം മാത്രമെ വിമാനത്താവളത്തില്‍ നിന്നും പുറത്തുവിടു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News