ബാലറ്റ് പേപ്പറിൽ അധികാരത്തിലെത്തിയ കേരളത്തിലെ ആദ്യ മന്ത്രിസഭയും,ആയുസില്ലാതായ നയങ്ങളും

ആകെ 550 പേരാണ് നാമനിർദ്ദേശ പത്രിക നൽകിയത്. ഇതിൽ 114എണ്ണം തള്ളി

Written by - Zee Malayalam News Desk | Last Updated : Apr 5, 2021, 05:26 PM IST
  • ഡബ്ല്യൂ.എച്ച്. ഡിക്രൂസാണ് ഒന്നാം കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമാജികൻ.
  • ജനാധിപത്യ പ്രക്രിയയിൽ അധികാരത്തിൽ വന്ന ഇ.എം.എസ് സർക്കാരിനെ താഴെയിറക്കാനായി അണിയറിയിൽ പലതും മെനഞ്ഞു.
  • ജോസഫ് മുണ്ടശ്ശേരി നിയമസഭയിൽ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനെതിരെ പ്രതിപക്ഷം സമരം ആരംഭിച്ചു
  • പ്രതിപക്ഷമാണ് സമരം ആരംഭിച്ചതെങ്കിലും കമ്മ്യൂണിസ്റ്റ്കാർ അതിനെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ ഇടപെടലായി വ്യാഖാനിച്ചു
ബാലറ്റ് പേപ്പറിൽ അധികാരത്തിലെത്തിയ കേരളത്തിലെ ആദ്യ മന്ത്രിസഭയും,ആയുസില്ലാതായ നയങ്ങളും

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് (Communist) സർക്കാരിന് ആയുസ് കേവലം 28 മാസം മാത്രമായിരുന്നു. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ഇ.എം.എസ് മന്ത്രി സഭ 1957 മാർച്ച് 16-ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലെത്തി. 126 സീറ്റുകളിലേക്കായിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പ്. ഇ.എം.എസും,സി.അച്യുത മേനോനും,ടി.വി തോമസും,ജോസഫ് മുണ്ടശ്ശേരിയും,കെ.ആർ ഗൌരിയമ്മയുമൊക്കെ അടങ്ങുന്ന മികച്ച മന്ത്രിസഭകളിലൊന്നിനെ പ്രതിപക്ഷം പോലും അസൂയയോടെ നോക്കി.

തിരഞ്ഞെടുപ്പ് (Election) നടന്ന 126 സീറ്റുകളിൽ പതിനൊന്നെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ്ഗ വിഭാഗത്തിനുമായാണ് സംവരണം ചെയ്തിരുന്നത്. പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു.  തിരഞ്ഞെടുപ്പ്. സി.പി.ഐ, കോൺഗ്രസ്, പി.എസ്.പി, ആർ.എസ്.പി. എന്നീകക്ഷികളായിരുന്നു പ്രധാനമായും മത്സരരംഗത്തുണ്ടായിരു।ന്നത്.

Also ReadKerala Assembly Election 2021: ബോട്ടിൽ വോട്ടർമാരോട് സംവദിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ എസ് മേനോൻ 

ആകെ 550 പേരാണ് നാമനിർദ്ദേശ പത്രിക നൽകിയത്. ഇതിൽ 114എണ്ണം തള്ളി. ബാക്കി 406പേരാണ് നിയമസഭയിലേക്ക് (Kerala Assembly Election) മത്സരരംഗത്തുണ്ടായിരുന്നത്. 7,514,626 വോട്ടർമാരിൽ 5,837,577 പേർ വോട്ട് ചെയ്തിരുന്നു. ആദ്യത്തെ വോട്ട് 65.49% ആയിരുന്നു. 60 സീറ്റിൽ വിജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മഞ്ചേശ്വരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്ന എം. ഉമേഷ് റാവു എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡബ്ല്യൂ.എച്ച്. ഡിക്രൂസാണ് ഒന്നാം കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമാജികൻ.

ജനാധിപത്യ പ്രക്രിയയിൽ അധികാരത്തിൽ വന്ന സർക്കാരെന്ന നിലയിലും കമ്മ്യൂണിസ്റ്റ് പാർട്ടി (Communist Party) ആയതിനാലും ലോകവ്യാപകമായി ഇത് ചർച്ച ചെയ്യപ്പെട്ടു. ഇ.എം.എസ് സർക്കാരിനെ താഴെയിറക്കാനായി അണിയറിയിൽ പലതും മെനഞ്ഞു. വീണ് കിട്ടിയ അവസരം എന്ന പോൽ ജോസഫ് മുണ്ടശ്ശേരി നിയമസഭയിൽ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനെതിരെ പ്രതിപക്ഷം സമരം ആരംഭിച്ചു. 

ALSO READ: Kerala Assembly Election 2021: പ്രിയങ്കാ ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ, നേമത്തെ അടക്കം എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളും റദ്ദാക്കി

സർക്കാർ നയങ്ങളിൽ നിന്നും വിമോചനം നേടാനൊരുങ്ങിയ സമരം പിന്നീട് വിമോചന സമരമായി പടർന്ന് ആദ്യ മന്ത്രിസഭയുടെ ശവക്കുഴി തോണ്ടി. അതോടെ  1959 ജൂലൈ 31-നു സർക്കാരിനെ പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുകയും ചെയ്തു.

സമരം നടത്തിയത് പ്രതിപക്ഷമാണെങ്കിലും അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയുടെ പങ്കാണ് കമ്മ്യൂണിസ്റ്റുകാർ ആരോപിച്ചത്. പിന്നീട് പലവട്ടം കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയിട്ടും ആദ്യ പരാജയത്തിൽ നിന്നുള്ള കയ്പ് ഇ.എം.എസിനെ അലട്ടിക്കൊണ്ടിരുന്നു. എല്ലാം ചരിത്രമാവുന്നത് പോലെ ജയിച്ച പാർട്ടിയുടെ ഭരണ തോൽവിയും ചരിത്രമായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News