Lakshadweep issue: ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 09:54 PM IST
  • കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം തള്ളി
  • അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം
  • പരിഷ്കാരനടപടികളിൽ ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദേശങ്ങളോ പരിഗണിച്ചില്ലെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു
  • അഡ്മിനിസ്ട്രേഷന്റെ വിവാദ പരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം തുടരുകയാണ്
Lakshadweep issue: ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി (Highcourt) തീർപ്പാക്കി. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്.

കരടിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് ലക്ഷദ്വീപ് ഭരണകൂടം മുഖേന ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതുൾപ്പെടെയുള്ള ഹർജിയിലെ മറ്റാവശ്യങ്ങൾ കോടതി തള്ളി.

ALSO READ: Lakshadweep: കടൽ തീരത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് ലക്ഷദ്വീപ് ഭരണകൂടം

അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ലക്ഷദ്വീപ് (Lakshadweep) ഭരണകൂടം നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദേശങ്ങളോ പരിഗണിക്കാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയുമാണ് കരട് നിയമങ്ങൾ ആവിഷ്‌കരിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. അഡ്മിനിസ്ട്രേഷന്റെ വിവാദ പരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News