Idukki : സംസ്ഥാന ഏറ്റവും വലിയ ജലാശയമായ ഇടുക്കി ഡാം (Idukki Dam) നാളെ തുറക്കും. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ 11 മണിക്കാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. ഇന്ന് വൈകിട്ട് 6 മണിയോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കും. മന്ത്രി റോഷി അഗസ്റ്റിനാണ് ഡാം തുറക്കുന്ന വിവരം അറിയിച്ചത്.
ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് നാളെ തുറക്കുന്നത്. ഒരു ഷട്ടർ 100 സെന്റിമീറ്റർ വീതവും മറ്റ് രണ്ട് ഷട്ടറുകൾ 50 സെന്റി മീറ്റർ വീതം തുറക്കും.
ALSO READ : Idamalayar dam: ഇടമലയാർ ഡാം നാളെ തുറന്നേക്കും; ജാഗ്രത നിർദേശം നൽകി ജില്ലാ കളക്ടർ
രാവിലെ ഏഴ് മണിക്ക് ഡാമിന്റെ അപ്പർ രൂൾ കഡവായ 2398.86 എത്തും. ജലനിരപ്പ് 2,395 അടിയിലേക്ക് താഴ്ത്താനാണ് ലക്ഷ്യം.
ALSO READ : Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ
ഇടുക്കിയിൽ നിന്ന് വെള്ളം ഒഴുകി വെരുന്ന പ്രദേശങ്ങളി അതീവ ജാഗ്രത നിർദേശം. മഴ തുടരുമെന്നുള്ള ജാഗ്രത പരിഗണിച്ചാണ് ഇടുക്കി ഡാം തുറക്കുന്നത് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തിമാക്കി. നേരത്തെ മന്ത്രി കെ കൃഷ്ണൻകുട്ടി നിലവിലെ സാഹചര്യം തുടർന്നാൽ ഇടുക്കി ഡാം തുറക്കുമെന്ന് അറിയിച്ചിരുന്നു.
സംസ്ഥാനത്ത് നിലവിൽ മൂന്ന് ഡാമുകളാണ് തുറന്നിരിക്കുന്നത്. പത്തനംതിട്ടയിലെ കക്കി ഡാം, പാലക്കാട് ജില്ലയിൽ ഷോളയൂർ ഡാം, മലമ്പുഴ ഡാം എന്നീ മൂന്ന് ഡാമുകളാണ് തുറന്നിരിക്കുന്നത്. ഇതിൽ മലമ്പുഴ ഡാമിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. അതേസമയം പമ്പ, ഇടമലയാർ എന്നീ ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...