Sandeep Warrier: 'തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അത് വലിയൊരു കാര്യമാണ്'; പാണക്കാട് സന്ദർശനം നടത്തി സന്ദീപ് വാര്യർ

Sandeep Warrier: മാനവ സൗഹാർദമാണ് ഏറ്റവും വലിയതെന്ന സന്ദേശം നൽകിയ തറവാടാണ് പാണക്കാട് കുടുംബമെന്ന് സന്ദീപ് വാര്യർ

Written by - Zee Malayalam News Desk | Last Updated : Nov 17, 2024, 12:52 PM IST
  • പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ സന്ദർശിച്ച് സന്ദീപ് വാര്യർ
  • പാണക്കാട് കുടുംബം മാനവ സൗഹാർദമാണ് ഏറ്റവും വലിയതെന്ന സന്ദേശം നൽകിയ തറവാടാണെന്ന് സന്ദീപ്
Sandeep Warrier: 'തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അത് വലിയൊരു കാര്യമാണ്'; പാണക്കാട് സന്ദർശനം നടത്തി സന്ദീപ് വാര്യർ

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ട് സന്ദീപ് വാര്യർ. സയ്യിദ് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുസ്ലീം ലീഗ് നേതാക്കളും പാണക്കാട് തറവാട്ടിലെ അംഗങ്ങളും ചേർന്ന് സന്ദീപിനെ സ്വീകരിച്ചു.

എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമായിരുന്നു സന്ദീപ് വാര്യർ പാണക്കാട്ടേക്ക് എത്തിയത്.

പാണക്കാട് കുടുംബം മാനവ സൗഹാർദമാണ് ഏറ്റവും വലിയതെന്ന സന്ദേശം നൽകിയ തറവാടാണെന്നും മലപ്പുറത്തിന് മതനിരപേക്ഷത കേരളത്തിന് കിട്ടാൻ കാരണം ഈ കുടുംബമാണെന്നും സന്ദീപ് വാര്യ‍ർ പറഞ്ഞു. മതേതരത്വത്തിന്റെ രാഷ്ട്രീയ ഭൂമിയിലേക്കാണ് സന്ദീപ് വന്നിരിക്കുന്നതെന്നും കോൺ​ഗ്രസിലേക്കുള്ള വരവിനെ സന്തോഷത്തോടെയാണ് നോക്കി കാണുന്നതെന്നും  സയ്യിദ് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. 

Read Also: കൊല്ലാൻ പോലും മടിക്കാത്തവർ, മോഷണം കുലത്തൊഴിലാക്കിയവർ; ആരാണ് കുറുവ സംഘം?

കുടപ്പനക്കുന്ന് തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അത് വലിയൊരു കാര്യമാണെന്ന് സന്ദീപ് പറഞ്ഞു. കോൺ​ഗ്രസിൽ ചേ‍ർന്നപ്പോൾ വലിയ കസേര കിട്ടട്ടേയെന്ന് പ്രതികരിച്ച കെ. സുരേന്ദ്രനുള്ള മറുപടിയായിരുന്നു ഇത്.

രാഷ്ട്രീയം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും അത് ഒരാള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നതെന്നും സന്ദീപ് ചോദിച്ചു.  ഞാന്‍ ഭയക്കുന്നത് എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒന്നിച്ചായിരിക്കുമെന്നാണ്. ആ ഇന്നോവ ഡ്രൈവ് ചെയ്യുന്നത് എംബി രാജേഷ് ആണെങ്കില്‍ അതില്‍ എനിക്കെതിരെയുള്ള ക്വട്ടേഷനുമായി വരുന്നത് സുരേന്ദ്രനായിരിക്കാമെന്ന് സന്ദീപ് പറഞ്ഞു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയില്‍ നിന്ന് പ്രവര്‍ത്തിച്ച് മടുത്തിട്ടാണ് ഞാന്‍ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് യുഡിഎഫിന്റെ പക്ഷത്തേക്ക് വന്നതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News