Kerala Lottery Result 2023 : ഇതാ 70 ലക്ഷം നേടിയ ആ ഭാഗ്യവാൻ; അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബിഹാർ സ്വദേശിക്ക്

Kerala Lottery Akshaya AK-602 Winner : തിരൂരിലെ എരമംഗലത്ത് നിന്നുമെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 06:43 PM IST
  • എരമംഗലത്ത് നിന്നുമാണ് ശംസൂൽ ടിക്കറ്റെടുത്തത്
  • നിർമാണ തൊഴിലാളിയാണ് ശംസൂൽ
  • ഞായറാഴ്ചകളിലാണ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്
  • ഒന്നാം സമ്മാനമായി ലഭിക്കുക 70 ലക്ഷം രൂപയാണ്
Kerala Lottery Result 2023 : ഇതാ 70 ലക്ഷം നേടിയ ആ ഭാഗ്യവാൻ; അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബിഹാർ സ്വദേശിക്ക്

മലപ്പുറം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഞായറാഴ്ചകളിലായി നറുക്കെടുപ്പ് സംഘടിപ്പിക്കുന്ന അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം ബിഹാർ സ്വദേശിക്ക്. മലപ്പുറത്തെ എരമംഗലത്ത് നിർമാണ തൊഴിലാളിയായ ശംസുലിനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം സമ്മാനം അടിച്ചത്. തിരൂരിൽ നിന്നുമുള്ള ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് അക്ഷയ എകെ-602 ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം ഫലപ്രഖ്യാപനത്തിന് പിന്നാലെ ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ശംസൂലെടുത്ത AS 715068 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം 70 ലക്ഷം രൂപ ലഭിച്ചത്.

ബിഹാറിൽ നിന്നുമെത്തിയ ശംസൂൽ അഞ്ച് വർഷം എരമംഗലത്തെ നിർമാണ മേഖലയിൽ പ്രവർത്തിക്കുകയാണ്. സ്വദേശത്ത് സ്വന്തമായി കുറച്ച് സ്ഥലവും ഒരു വീടുമാണ് തന്റെ സ്വപനമെന്ന് ശംസൂൽ പറഞ്ഞു. ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യക്കുറി പഞ്ചാബ് നാഷണൽ ബാങ്കിന്റെ എരമംഗലം ശാഖയിൽ ശംസൂൽ ഏൽപ്പിച്ചു. എരമംഗലത്ത് തന്നെ പ്രവർത്തിക്കുന്ന ഹാപ്പി ലോട്ടറിയിൽ നിന്നുമാണ് ശംസൂൽ അക്ഷയ ഭാഗ്യക്കുറി എടുത്തത്.

ALSO READ : Kerala Lottery Result 2023 : ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ആർക്ക്; വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

അക്ഷയ എ.കെ-602 ഭാഗ്യക്കുറി ഫലം (ജൂൺ നാല് ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്)

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AS 715068

സാമാശ്വസ സമ്മാനം (8,000 രൂപ)

AN 715068
AO 715068
AP 715068
AR 715068
AT 715068
AU 715068
AV 715068
AW 715068
AX 715068
AY 715068
AZ 715068

രണ്ടാം സമ്മാനം (5 ലക്ഷം)

AO 804245

മൂന്നാം സമ്മാനം (1 ലക്ഷം)

AN 151897
AO 872555
AP 881592
AR 256069
AS 205327

AT 830563
AU 564159
AV 897382
AW 144120
AX 230292
AY 939222
AZ 210252

നാലാം സമ്മാനം (5000/-)

1495  2034  2326  2588  2779  5479  5580  5647  6198  6290  6923  7017  7336  7538  7806  8081  8638  9844

അഞ്ചാം സമ്മാനം (2000/-)

0342  1433  2001  2306  4704  5768  8118

ആറാം സമ്മാനം (1000/-)

1111  1636  2199  2200  2226  2319  2390  3367  3699  4033  4219  4444  4798  5475  5619  6844  7500  7595  7847  8137  8529  8582  8704  9127  9237  9991

ഏഴാം സമ്മാനം (500/-)

0356  0443  0446  0668  0671  0753  0821  1046  1097  1346  1948  1955  1995  2084  2170  2407  2467  2843  2926  2974  2982  3037  3146  3263  3321  3343  3698  3775  3875  4003  4199  4300  4340  4422  4438  4647  4680  4821  5364  5408  5443  5960  6277  6299  6518  6519  6540  6581  6668  6883  6942  7076  7226  7261  7414  7418  7651  7725  7926  7988  8023  8258  8590  8596  8606  8827  9177  9236  9330  9424  9435  9806

എട്ടാം സമ്മാനം (100/-)

0287  0311  0488  0491  0603  0673  0726  0737  0769  0839  0844  0970  1011  1089  1149  1282  1443  1611  1639  1769  1783  1850  1928  1936  2168  2430  2472  2724  2735  2771  2881  3015  3052  3112  3121  3138  3168  3178  3193  3214  3328  3346  3458  3503  3515  3625  3642  3720  3914  3922  3946  3974  4091  4121  4126  4137  4286  4307  4425  4481  4576  4774  4801  4936  4963  4970  5077  5210  5239  5346  5373  5399  5519  5575  5588  5827  5927  5930  6035  6056  6140  6146  6257  6342  6434  6533  6550  6681  6689  6765  6867  6989  6999  7038  7070  7132  7148  7428  7448  7635  7648  7794  7911  7962  8052  8088  8142  8348  8598  8652  8656  8787  8867  8928  8967  9151  9160  9216  9232  9318  9477  9512  9885

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

അക്ഷയയ്ക്ക് പുറമെ കാരുണ്യ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News