തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ കേസിൽ നാളെ വിധി പറയും. കാമുകനായ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്ത് കൊന്നതാണ് കേസ്. കേസിൽ ഷാരോണിന്റെ കാമുകി ഗ്രീഷ്മയും ഒപ്പം ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതിയാണ്.
Also Read: മോഷണ ശ്രമത്തിനിടെ ആക്രമണം; ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു!
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് നാളെ വിധി പറയുന്നത്. 2022 ഒക്ടോബർ 14 നായിരുന്ന ഷാരോണ്‍ കഷായം കുടിക്കുന്നത്. തുടർന്ന് വയ്യാതായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിക്കുകയായിരുന്നു.
ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22 മത്തെ വയസിലാണ് ഈ കേസിൽ പ്രതിയാകുന്നത്. ഗ്രീഷ്മ കഷായം നൽകിയെന്ന് ഷാരോൺ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഷാരോൺ സ്വയം കഷായം എടുത്ത് കുടിച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം എന്നാൽ മരണത്തിന് രണ്ടു ദിവസം മുൻപ് ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ അച്ഛനായ ജയരാജയോട് പറഞ്ഞതായി അദ്ദേഹം മൊഴി നൽകി. ഈ വെളിപ്പെടുത്തലാണ് ഷാരോണിന്റെ മരണമൊഴിയായി പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്.
Also Read: മണിക്കൂറുകൾക്കുള്ളിൽ ശുക്രൻ പൂരുരുട്ടാതി നക്ഷത്രത്തിലേക്ക്; ഇവർക്ക് വൻ സാമ്പത്തിക നേട്ടം!
മറ്റൊരു വിവാഹം കഴിക്കാനായി ജ്യൂസ് ചലഞ്ച് എന്ന പേരിൽ പാരാസെറ്റാമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് ഗ്രീഷ്മ ആദ്യം കുടിപ്പിച്ചിരുന്നു. പക്ഷേ ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടായെങ്കിലും ഷാരോണ്‍ അന്ന് രക്ഷപ്പെട്ടിരുന്നു. അതോടെയാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്ത് കൊലപ്പടുത്തിയത്. ആദ്യമൊക്കെ വിസമ്മതിച്ച ഗ്രീഷ്‌മ ഒടുവിൽ പോലീസ് ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. തെളിവുകൾ നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മ സിന്ധു അമ്മാവൻ നിർമ്മല കുമാരൻ നായർ എന്നിവരെ പോലീസ് കേസിലെ പ്രതിയാക്കി.
Also Read: 59,000 കടന്ന് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ!
ഇതിനിടയിൽ പോലീസ് കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. കഷായത്തിൽ കളനാശിനി കലർത്തുന്നതിനെക്കുറിച്ച് ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞതടക്കം ഒട്ടേറെ ഡിജിറ്റൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ ഷാരോണിന് നീതി ലഭിക്കുമോ? എന്ന് കാത്തിരുന്നു കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.