Saif Ali Khan Health Update: സെയ്‌ഫ് അലി ഖാൻ അപകടനില തരണം ചെയ്തു; അടിയന്തര ശസ്ത്രക്രിയകൾ പൂർത്തിയായി

Saif Ali Khan;s Health Updates: കുത്തേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം. നടൻ അപകടനില തരണം ചെയ്തെന്ന് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jan 16, 2025, 02:13 PM IST
  • നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം
  • നടൻ അപകടനില തരണം ചെയ്തു
Saif Ali Khan Health Update: സെയ്‌ഫ് അലി ഖാൻ അപകടനില തരണം ചെയ്തു; അടിയന്തര ശസ്ത്രക്രിയകൾ പൂർത്തിയായി

മുംബൈ: വീട്ടിൽ വെച്ച് മോഷ്ടാവിന്റെ കുത്തേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. നടൻ അപകടനില തരണം ചെയ്തതായും ശത്രക്രിയകൾ എല്ലാം പൂർത്തിയായതായും കുടുംബം അറിയിച്ചിട്ടുണ്ട്. 

Also Read: മോഷണ ശ്രമത്തിനിടെ ആക്രമണം; ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു!

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റതെന്നാണ് റിപ്പോർട്ട്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടൻ ആറ് തവണയാണ് കുത്തേറ്റത്. നടനെ ഉടൻ ആശുപത്രിയിലെത്തിക്കുകയും അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കുകയുമുണ്ടായി.

ഇതിനിടയിൽ നടന് നേരെയുണ്ടായ ആക്രമണത്തില്‍ മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഏഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ ഭാഗമാകും. സെയ്ഫിന്‍റെ വീട്ടിലെ സഹായികളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.രണ്ട് ദിവസമായി വീട്ടിൽ ചില നവീകരണ ജോലികൾ നടന്നിരുന്നതിനാൽ താത്കാലിക ജോലിക്കെത്തിയവരെ പോലീസ് സംശയിക്കുന്നുണ്ട്.

Also Read: കർക്കടകത്തിൽ ഇരട്ട രാജയോഗം: ഇവർക്കിനി നേട്ടങ്ങൾ മാത്രം

ഇതിനിടയിൽ സംഭവത്തിൽ പ്രതികരിച്ച് ജീവിതപങ്കാളിയും നടിയുമായ കരീന കപൂർ രംഗത്തെത്തിയിരുന്നു.സെയ്ഫ് അലി ഖാൻ ചികിത്സയിൽ തുടരുകയാണെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഔദ്യോഗിക പ്രതികരണത്തില്‍ നടിയുടെ ടീം അറിയിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും ഇവർ അഭ്യർത്ഥിച്ചിട്ടുമുണ്ട് എന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News