വൻതോതിൽ രാസവസ്തുക്കൾ കയറ്റുമതി ചെയ്ത് ഇന്ത്യ. 2021-22 ൽ 106% വളർച്ച

ലോകത്തിൽ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യ

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 03:12 PM IST
  • ലോകത്ത് ചായങ്ങളുടെ കയറ്റുമതിയിൽ 16%-18% വരെ സംഭാവന ചെയ്യുന്ന രാജ്യമാണ് ഇന്ത്യ
  • ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ചായങ്ങൾ 90-ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്
  • ലോകത്തിൽ ഏറ്റവും കൂടുതൽ ആവണക്കെണ്ണ ഉൽപ്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഇന്ത്യയാണ്
വൻതോതിൽ രാസവസ്തുക്കൾ കയറ്റുമതി ചെയ്ത് ഇന്ത്യ.  2021-22 ൽ 106% വളർച്ച

2013-14 നെ അപേക്ഷിച്ച് 2021-22 ൽ 106% വളർച്ചയാണ് ഇന്ത്യൻ രാസവസ്തുക്കളുടെ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. ഇതോടെ 2021-22 ലെ ഇന്ത്യയുടെ രാസവസ്തുക്കളുടെ കയറ്റുമതി 29,296 ദശലക്ഷം യുഎസ് ഡോളറിലെത്തി. 2013-14 ൽ ഇത് 14,210 ദശലക്ഷം യുഎസ് ഡോളറായിരുന്നു. ലോകത്തിൽ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.  ഏഷ്യയിൽ മൂന്നാം സ്ഥാനത്താണ്  . രാസവസ്തുക്കളുടെ കയറ്റുമതിയിൽ ഇന്ത്യ 14-ാം സ്ഥാനത്താണ്. ജൈവ/അജൈവ/കാർഷിക രാസവസ്തുക്കൾ, ചായങ്ങൾ, പ്രത്യേക രാസവസ്തുക്കൾ എന്നിവയിലെ കയറ്റുമതിയിലുണ്ടായ വർദ്ധനയാണ് ഇത്തരത്തിൽ വളർച്ച കൈവരിക്കാൻ കാരണമായത്. 

ലോകത്ത് ചായങ്ങളുടെ കയറ്റുമതിയിൽ 16%-18% വരെ സംഭാവന ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ  ഉൽപ്പാദിപ്പിക്കുന്ന ചായങ്ങൾ 90-ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.  കാർഷിക രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും വലിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ.  കൂടാതെ,  50 ശതമാനത്തിൽ കൂടുതൽ ടെക്നിക്കൽ ഗ്രേഡ് കീടനാശിനികളും  ഇന്ത്യയിൽ നിർമ്മിക്കുന്നു. ഏകദേശം 50% കാർഷിക രാസവസ്തുക്കളും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ ആവണക്കെണ്ണ ഉൽപ്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഇന്ത്യയാണ്.  ഈ വിഭാഗത്തിൽ  ആകെ ആഗോള കയറ്റുമതിയുടെ ഏകദേശം 85-90% ഇന്ത്യയിൽ നിന്നാണ്.  175-ലധികം രാജ്യങ്ങളിലേക്കണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. അമേരിക്ക, ചൈന, തുർക്കി, റഷ്യ, കൂടാതെ വടക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പുതിയ വിപണികളും ഇതിൽ ഉൾപ്പെടുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News