SBI SCO Recruitment 2022: 35 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, BE, BTech ബിരുദധാരികൾക്ക് അപേക്ഷിക്കാം

  രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ  SBIയില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം..!! സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍  (Specialist Cadre Officer - SCO) തസ്തികയിലുള്ള  നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 01:40 PM IST
  • SBIയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (Specialist Cadre Officer - SCO) തസ്തികയിലുള്ള നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
SBI SCO Recruitment 2022: 35 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, BE, BTech ബിരുദധാരികൾക്ക് അപേക്ഷിക്കാം

SBI SCO Recruitment 2022:  രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ  SBIയില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം..!! സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍  (Specialist Cadre Officer - SCO) തസ്തികയിലുള്ള  നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 മെയ് 17-ന്  മുന്‍പായി  ബാങ്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് sbi.co.in വഴി  അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികൾ  ഏപ്രിൽ 27 മുതൽ ആരംഭിച്ചു കഴിഞ്ഞു. 

Also Read:  Gold Rate Today: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്, പവന് കുറഞ്ഞത്‌ 360 രൂപ

ആകെ 35 ഒഴിവുകളാണ് ഉള്ളത്.   SBI SCO Recruitment 2022 സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം.    

റെഗുലര്‍ തസ്തികയിലുള്ള ഒഴിവുകള്‍  (List of Jobs Available For Regular Position)

ഈ കാറ്റഗറിയില്‍ ആകെ 7 ഒഴിവുകളാണ് ഉള്ളത്.

സിസ്റ്റം ഓഫീസർ (ടെസ്റ്റ് എഞ്ചിനീയർ) System Officer (Test Engineer): 02 

സിസ്റ്റം ഓഫീസർ (വെബ് ഡെവലപ്പർ) System Officer (Web Developer): 01 

സിസ്റ്റം ഓഫീസർ (പെർഫോമൻസ്/സീനിയർ ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ) System Officer (Performance/Senior Automation Test Engineer): 01 

സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ) System Officer (Project Manager): 02 

സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ) System Officer (Project Manager): 01 

Also Read:  PM SVANidhi Scheme : വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായിട്ടുള്ള പിഎം സ്വാൻനിധി പദ്ധതി 2024 ഡിസംബർ വരെ നീട്ടി

കരാർ വ്യവസ്ഥയില്‍ ലഭ്യമായ ഒഴിവുകള്‍  (Jobs Available For Contractual Position) 

എക്‌സിക്യൂട്ടീവ് (ടെസ്റ്റ് എഞ്ചിനീയർ) Executive (Test Engineer): 10 

എക്സിക്യൂട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ) Executive (Interaction Designer): 3 

എക്സിക്യൂട്ടീവ് (വെബ് ഡെവലപ്പർ) Executive (Web Developer): 01 

എക്സിക്യൂട്ടീവ് (പോർട്ടൽ അഡ്മിനിസ്ട്രേറ്റർ) Executive (Portal Administrator): 03 

സീനിയർ എക്‌സിക്യൂട്ടീവ് (പെർഫോമൻസ്/ ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ) Senior Executive (Performance/ Automation Test Engineer): 04

സീനിയർ എക്സിക്യൂട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ) Senior Executive (Interaction Designer): 2

സീനിയർ എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജർ) Senior Executive (Project Manager): 04
  
സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജർ) Senior Special Executive (Project Manager): 01

 യോഗ്യത (SBI SCO Recruitment 2022 Eligibility Criteria)

ഓരോ തസ്തികയിലേക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വിശദമായി   വെബ്സൈറ്റിൽ നല്‍കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പായി ഈ വിവരങ്ങള്‍ ശരിയായി  മനസ്സിലാക്കുക. അടിസ്ഥാന യോഗ്യത BE/ BTech ആണ്. 

അപേക്ഷാ ഫീസ് (SBI SCO Recruitment 2022 Application Fee) 

ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നീ സൗകര്യങ്ങൾ ഉപയോഗിച്ച് ഫീസടയ്ക്കാന്‍ സാധിക്കും. 

ഓൺലൈനായി എങ്ങിനെ അപേക്ഷ സമര്‍പ്പിക്കാം (How to Apply Online Steps?)

SBIയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in യില്‍ പ്രവേശിച്ച്  ഹോംപേജിൽ ലഭ്യമായ കരിയർ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അപേക്ഷാ ഫോം പൂരിപ്പിക്കുക.

ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടയ്ക്കുക.

ഭാവി റഫറൻസിനായി എസ്ബിഐ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News