New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 38,628 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം വർധനവാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് കണക്കുകളിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് 617 പേരുടെ മരണം കോവിഡ് രോഗബാധയെ തുടർന്നാണ് സ്ഥരീകരിക്കുകയും ചെയ്‌ത.
കഴിഞ്ഞ 24 മണിക്കൂറുകളിൽ 40,017 പേർ കോവിഡ് രോഗവിമുക്തി നേടി. രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 4,12,153 പേരാണ്. ഇതുവരെ രാജ്യത്ത് 3,18,95,358 പേർ കോവിഡ് രോഗവിമുക്തി നേടിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷൻ രാജ്യത്ത് പുരഗമിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 50,10,09,609 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു.
ALSO READ : Covid update kerala: സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 187 മരണം
രാജ്യത്ത് ഏറ്റവും കൂടുതൽ ആശങ്കയായി കൊണ്ടിരിക്കുന്നത് കേരളത്തിലെ കോവിഡ് സാഹചര്യമാണ്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനം കേരളം തന്നെയാണ്. ഇന്നലെ മാത്രം കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 19,948 പേർക്കാണ്. 187 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.72 ശതമാനമാണ്. അതെ സമയം തന്നെ രോഗവിമുക്തിയുടെ നിരക്ക് 95 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറുകളിലെ രോഗവിമുക്തി നിരക്ക് 97.36 ശതമാനമാണ്.
ആന്ധ്രാപ്രദേശ് 2,209, തമിഴ്നാട് 1,985, കർണാടക 1805 എന്നിങ്ങനെയാണ് ദക്ഷിണ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ കോവിഡ് കണക്കുകൾ. തെലങ്കാനയിൽ ആകെ 577 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും വർധിക്കാൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 5,539 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...